20 വർഷത്തിലേറെയായി നാസികാ ദ്വാരത്തിൽ കിടന്നിരുന്ന ഒരു ഡൈസ് നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തി 23 കാരനായ യുവാവ്. ചൈനയിൽ ആണ് സംഭവം. സിയോമ എന്ന യുവാവാണ് ഒരു മാസത്തോളമായി വിട്ടുമാറാത്ത തുമ്മൽ, മൂക്കൊലിപ്പ്, എന്നിവയുമായി ബുദ്ധിമുട്ടിയത്.ചികിത്സാ തേടാനെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ആദ്യം ഇയാൾ പരമ്പരാഗത ചൈനീസ് മരുന്ന് കഴിച്ചിരുന്നു, എന്നാൽ മാറ്റമില്ലാതെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. മെഡിക്കൽ പരിശോധനയിൽ നാസികാദ്വാരത്തിൽ ഒരു വസ്തു കണ്ടെത്തി.ആശുപത്രിയിലെ ഓട്ടോളറിംഗോളജിസ്റ്റ് എൻഡോസ്കോപ്പി നടത്തിയപ്പോൾ രോഗിയുടെ നാസികാ ദ്വാരത്തിൽ ഒരു ഡൈസ് കണ്ടെത്തുകയിരുന്നു.
സ്രവങ്ങളാൽ പൊതിഞ്ഞ ഒരു വെളുത്ത വസ്തു കണ്ടെത്തുകയും അത് രണ്ട് സെൻ്റീമീറ്റർ നീളമുള്ള ഒരു ഡൈസ് ആണെന്ന് തിരിച്ചറിയുകയും ആയിരുന്നുവെന്നാണ് ഓട്ടോളറിംഗോളജിസ്റ്റ് പറഞ്ഞത്. ഇത് മൂക്കിലെ മ്യൂക്കോസയ്ക്ക് കേടുപാടുകൾ വരുത്തിയിട്ടുണ്ട്.
also read: വിമത ഭീകരരെ തുരത്താൻ സിറിയയിൽ വ്യോമാക്രമണവുമായി റഷ്യ
തന്റെ കുട്ടികാലത്ത് അബദ്ധവശാൽ ഈ വസ്തു തൻ്റെ മൂക്കിൽ അകപ്പെട്ടത് എന്നാണ് ഈ യുവാവ് പറഞ്ഞത്.അതേസമയം രണ്ട് പതിറ്റാണ്ടിലേറെയായി ഈ വസ്തു മൂക്കിനുള്ളിൽ ആയതിന്റെ ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നങ്ങൾ ഈ യുവാവ് അനുഭവിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.ഏറെ കഷ്ടപ്പെട്ടാണ് ഡോക്ടർമാർ ഈ വസ്തു പുറത്തെടുക്കുന്നതിനായുള്ള ശസ്ത്രക്രിയ വിജയകരമായി ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here