ബൈക്കിൽ ഇരുന്ന് സിഗരറ്റ് കത്തിക്കവേ പെട്രോൾ ടാങ്കിൽ തീപ്പൊരി വീണ് വൻ തീപിടിത്തമുണ്ടായതിനെ തുടർന്ന് പൊള്ളലേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ. ആദ്യം സ്വയം തീ കൊളുത്തിയെന്നാണ് ദൃക്സാക്ഷികൾ ധരിച്ചതെങ്കിലും പിന്നീടാണ് അപകടമാണെന്ന് മനസിലായത്.
രാജസ്ഥാൻ യൂണിവേഴ്‌സിറ്റി കാമ്പസിലെ ഡ്രമാറ്റിക്‌സ് ഡിപ്പാർട്ട്‌മെൻ്റിന് പിന്നിലാണ് സംഭവം നടന്നത്. പൊള്ളലേറ്റ 25കാരൻ ഹൃത്വിക് മൽഹോത്ര ഗ്രേഡ് 1 പിടിഐ അധ്യാപകനായി ശനിയാഴ്ച ജോലി തുടങ്ങാനിരിക്കുകയായിരുന്നു. വണ്ടി നിർത്തി മൽഹോത്ര സിഗരറ്റ് കത്തിക്കാൻ തുടങ്ങിയപ്പോൾ തീപ്പൊരി ലിഡ് ഇല്ലാത്ത ടാങ്കിൽ വീണതായാണ് നിഗമനം. ഇതോടെ തീപിടിക്കുകയായിരുന്നുവെന്ന് എസ്എച്ച്ഒ പറഞ്ഞു.
ഡിപ്പാർട്ട്‌മെന്‍റിനകത്ത് ഇന്‍റേണൽ പരീക്ഷ നടക്കുന്നതിനിടെയായിരുന്നു സംഭവം. യുവാവിന്റെ നിലവിളി കേട്ട് അധ്യാപകും വിദ്യാർഥികളും ഓടിയെത്തി തീ അണക്കുകയായിരുന്നു. തീ അണച്ച ശേഷം അവർ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. ശരീരത്തിന്റെ 85 ശതമാനവും പൊള്ളലേറ്റിട്ടുണ്ടെന്നും നില ഗുരുതരമായി തുടരുകയാണെന്നും ഡോക്ടർമാർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here