കല്ല്യാണം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം, കുട്ടികളില്ല; മന്ത്രിവാദിയുടെ വാക്കുകേട്ട് ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങി യുവാവ്, ദാരുണാന്ത്യം

കല്ല്യാണം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് മന്ത്രവാദിയുടെ വാക്ക് കേട്ട് ജീവനോടെ കോഴിയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് മന്ത്രവാദിയുടെ വാക്ക് കേട്ട 35കാരനാണ് മരിച്ചത്.

ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലെ ചിന്ദ്കലോ ഗ്രാമവാസിയായ ആനന്ദ് യാദവ് എന്ന യുവാവാണ് മരിച്ചത്. ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയ ആനന്ദ് വീട്ടില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. കുളികഴിഞ്ഞ് വീട്ടിലെത്തിയ യുവാവിന് തലകറങ്ങുകയും പിന്നാലെ ബോധംകെട്ട് വീഴുകയായിരുന്നു.

Also Read : അന്ന് കല്ലടയാറ്റില്‍ 10 കിലോമീറ്റര്‍ ഒഴുകിയിട്ടും അത്ഭുതകരമായി രക്ഷപ്പെടല്‍; ഏഴ് മാസത്തിനുശേഷം ശ്യാമളയമ്മ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ഉടനെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് യുവാവിന്റെ ശരീരത്തിനുള്ളില്‍ കോഴിക്കുഞ്ഞിനെ കണ്ടെത്തിയത്. ഏകദേശം 20 സെന്റിമീറ്റര്‍ വലുപ്പമുള്ള കോഴിക്കുഞ്ഞിനെയാണ് കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യുവാവ് കോഴിയെ വിഴുങ്ങിയ വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്രയും കാലത്തിനിടക്ക് ഇങ്ങനെ ഒരു സംഭവം ആദ്യമാണെന്നാണ് യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ സന്തു ബാഗ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News