ഓടുന്ന ട്രെയിനിൽ യുവാവിന്റെ കുളി, അമ്പരന്ന് യാത്രക്കാര്‍

സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ നമ്മൾ കാണാറുണ്ടല്ലേ? ചിലതൊക്കെ നമ്മൾ ഇഷ്ടത്തോടെ സ്വീകരിക്കും. എന്നാൽ ചിലതൊക്കെ എന്താണിപ്പോ ഇതെന്ന ചോദ്യത്തോടെ തള്ളിക്കളയും. മനഃപൂർവം വൈറലാവാനായി ചെയ്യുന്ന പല വീഡിയോകളും പലതരത്തിലും വിമർശനം ഏറ്റുവാങ്ങാറുണ്ട്. അത്തരത്തിലൊരു വീഡിയോയെപ്പറ്റിയാണ് ഇവിടെ പറയുന്നത്. ഒരു യുവാവ് ട്രെയിനിനുള്ളിൽ കുളിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സംഭവം നടക്കുന്നത് ന്യൂയോർക്കിലാണ്. ഇയാള്‍ പരസ്യമായി മറ്റുള്ളവരുടെ മുമ്പില്‍വെച്ച് ഉടുപ്പുകളെല്ലാം മാറ്റി കുളിക്കുകയായിരുന്നു. വീഡിയോ അൽപം പഴയതാണെങ്കിലും വിമർശനവും കമന്റുകളും നിരവധിയാണ്.

ഇയാള്‍ ട്രെയിനില്‍ കയറിയ ശേഷം കൈയിലുണ്ടായിരുന്ന വലിയ പെട്ടി തുറന്നു. ഇതില്‍ വെള്ളവും സോപ്പും കലക്കുകയും അതില്‍ ഇറങ്ങി ഇരുന്ന് കുളിക്കാനും തുടങ്ങി. ഇതുകണ്ട അമ്പരന്ന തൊട്ടടുത്തുള്ള യാത്രക്കാരെല്ലാം എഴുന്നേറ്റ് സീറ്റ് മാറി ഇരുന്നു. ഇതൊന്നും കാര്യമാക്കാതെ യുവാവ് കുളി തുടരുകയാണ്. ശേഷം ടവ്വല്‍ എടുത്ത് ശരീരം തുടച്ച് വസ്ത്രങ്ങളെല്ലാം ധരിച്ച് അടുത്ത സ്‌റ്റേഷനില്‍ യുവാവ് ഇറങ്ങിപ്പോയി. വീഡിയോയിലുള്ള ആൾ കണ്ടന്റ് ക്രിയേറ്ററായ പ്രിൻസ് സീ ആണെന്ന് തിരിച്ചറിഞ്ഞു. എന്തായാലും വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ചിലർ രസകരമായിട്ടുണ്ടെന്ന് അപറയുമ്പോൾ മറ്റുചിലർ നാണക്കേടായിപ്പോയെന്ന് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News