കാട്ടുപൂച്ചയുടെ കടിയില്‍ നിന്ന് പേവിഷബാധ; കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം

കാട്ടുപൂച്ചയുടെ കടിയില്‍ നിന്ന് പേവിഷബാധേറ്റ് മരണം. കൊല്ലത്താണ് സംഭവം. കൊല്ലം നിലമേല്‍ സ്വദേശിയായ 48 കാരനാണ് മരിച്ചത്.

Also Read- മറുനാടന് രമേശ് ചെന്നിത്തലയുടെ പിന്തുണ; ക്രിമിനല്‍ സംഘത്തെ കൂട്ടുപിടിച്ച് മതേതര സമൂഹത്തിന്റെ മുഖത്ത് തുപ്പുന്ന ആ നിലപാട് ചോദ്യം ചെയ്യപ്പെട്ടണമെന്ന് പി.വി അന്‍വര്‍

കഴിഞ്ഞ മാസം 22നാണ് സംഭവം നടന്നത്. കാട്ടുപൂച്ച ഇയാളുടെ മുഖത്ത് കടിക്കുകയായിരുന്നു. ആദ്യം മുറിവ് സാരമാക്കിയില്ല. തുടര്‍ന്ന് ഇക്കഴിഞ്ഞ പന്ത്രണ്ടിന് പേവിഷ ലക്ഷണങ്ങളോടെ ഇയാളെ പാരിപ്പിള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read- ഞെട്ടിച്ച് വടിവേലു; വില്ലനായി ഫഹദ് ഫാസില്‍; മാരി സെല്‍വരാജിന്റെ ‘മാമന്നന്‍’ ട്രെയിലര്‍ പുറത്ത്

ആരോഗ്യനില മോശമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പതിനാലിന് മരണം സംഭവിച്ചു. പേവിഷ ബാധ സംശയിച്ചതോടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചു. പാലോട് എസ്‌ഐഎഡില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News