‘നിങ്ങളുടെ വീടിന് മുന്നിലായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു?’; സാറിന്റെ ഒരൊറ്റ ഉത്തരവില്‍ നടപടി’; മന്ത്രി മുഹമ്മദ് റിയാസിന് നന്ദി പറഞ്ഞ് അമ്മദ്

നമ്മുടെ നാടിന് വേണ്ടത് ഇതുപോലുള്ള മന്ത്രിമാരാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ കൈപ്പിടിച്ച് പറയുമ്പോള്‍ സഹോദരങ്ങളായ അബ്ദുല്ലയുടെയും അമ്മദിന്റെയും കണ്ഠമിടറുന്നുണ്ടായിരുന്നു. കച്ചേരി പറമ്പത്ത് അമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥലത്ത് വീട്ടിന് മുമ്പിലായി അഞ്ചു വര്‍ഷമായി വഴിമുടക്കിയായി നിന്ന മണ്ണുമാന്തി യന്ത്രം എത്രയും പെട്ടെന്ന് മാറ്റിക്കൊടുക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചതാണ് അബ്ദുല്ലയുടെയും അമ്മദിന്റെയും സന്തോഷത്തിന് കാരണം.

2018 ല്‍ റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് പിടിച്ചെടുത്ത ജെസിബി കച്ചേരി പറമ്പത്ത് അമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥലത്ത് വീട്ടിനു മുമ്പിലായി കയറ്റിവെച്ചു. ആ സ്ഥലത്ത് കെട്ടിടം പണിയാനായി അനുമതി ലഭിച്ചതോടെ ജെസിബി നീക്കണമെന്ന ആവശ്യവുമായി അമ്മദ് പൊലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും സമീപിച്ചു. പൊലീസ്, ആര്‍ഡിഒ, കളക്ടര്‍ എന്നിങ്ങനെ അഞ്ച് വര്‍ഷത്തോളം അദ്ദേഹം ഓഫീസുകള്‍ കയറിയിറങ്ങി. ഒടുവില്‍ ജെസിബി മാറ്റിക്കൊടുക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. കൊയിലാണ്ടി തഹസില്‍ദാരെ ഇതിനായി ചുമതലപ്പെടുത്തി. എന്നാല്‍ ഫണ്ടില്ലെന്നും പറഞ്ഞ് തഹസില്‍ദാരും ജെസിബി മാറ്റിക്കൊടുക്കുന്നത് വൈകിപ്പിച്ചു.

കൊയിലാണ്ടിയില്‍ നടക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ അദാലത്തിനെ കുറിച്ച് അറിഞ്ഞപ്പോള്‍ അവിടെ ചെന്ന് പരാതി സമര്‍പ്പിച്ചു. മന്ത്രി റിയാസിനെ കണ്ടു. പരാതി മുഴുവന്‍ കേട്ടതിന് ശേഷം മന്ത്രി ഉദ്യോഗസ്ഥരോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ, ‘നിങ്ങളുടെ വീടിന് മുന്‍പിലാണ് ഇങ്ങനെ വന്നതെങ്കില്‍ എന്ത് ചെയ്യുമായിരുന്നു.?’ എത്രയും വേഗം മാറ്റിക്കൊടുക്കണമെന്ന് ഉത്തരവിട്ട മന്ത്രി എന്തെങ്കിലും പ്രയാസം ഇനി ഉണ്ടായാല്‍ നേരിട്ട് വിളിക്കണമെന്ന് പറഞ്ഞ്, അമ്മദിന് ഫോണ്‍ നമ്പറും എഴുതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News