ഭാര്യയുടെ മുന്നിൽ വെച്ച് യുവാവിനെ ‘അങ്കിൾ ‘ എന്ന് വിളിച്ചു; ഭോപ്പാലിൽ കടയുടമയ്ക്ക് ക്രൂര മർദനം

BHOPAL

ഭാര്യയുടെ മുന്നിൽ വെച്ച് ‘അങ്കിൾ’ എന്ന് വിളിച്ചതിൽ പ്രകോപിതനായി യുവാവ് കടക്കാരനെ ക്രൂരമായി മർദിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.

ജാട്ഖേദി ഏരിയയിൽ സാരിക്കട നടത്തുന്ന വിശാൽ ശാസ്ത്രി എന്നയാൾക്ക് നേരെയായിരുന്നു യുവാവിന്റെ ആക്രമണം. ഇയാളുടെ കടയിൽ സാരി വാങ്ങാൻ എത്തിയതായിരുന്നു രോഹിതും ഭാര്യയും. തുടർന്ന് ദമ്പതികൾ നിരവധി സാരികൾ നോക്കിയെങ്കിലും ഒന്നുപോലും വാങ്ങിയില്ല. തുടർന്ന് ഏത് വിലയിൽ വരുന്ന സാരി വേണമെന്ന് വിശാൽ രോഹിത്തിനോട് ചോദിച്ചു. ഇതിനിടെ അങ്കിളെന്ന് വിശാൽ രോഹിതിനെ വിളിച്ചു. തുടർന്ന് പ്രകോപിതനായ രോഹിത് വിശാലമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു.

ALSO READ; മദ്യം വാങ്ങാൻ നൽകിയത് കുറച്ച് പണം മാത്രം; മധ്യപ്രദേശിൽ യുവാവ് അമ്മാവനെ അടിച്ചുകൊന്നു

തുടർന്ന് ഭാര്യയുമായി തിരികെ പോയ രോഹിത് സുഹൃത്തുക്കളെ കൂട്ടി വീണ്ടും കടയിലേക്ക് വന്നു. പിന്നാലെ വിശാലിനെ കടയിൽ നിന്നിറക്കി മർദിക്കുകയായിരുന്നു. മർദനത്തിൽ പരിക്ക് പറ്റിയ വിശാൽ തന്നെയാണ് പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News