മുന്‍ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്ക്ക് വധഭീഷണി. വ്യവസായ പ്രമുഖനായ രത്തന്‍ ടാറ്റയ്ക്ക് മുന്‍ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ വിധി ഉണ്ടാകുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ എംബിഎ ബിരുദധാരിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് സ്‌കിസോഫ്രേനിയ എന്ന രോഗാവസ്ഥയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യന്റെ ചിന്താശേഷിയെ സ്വാധീനിക്കുന്ന ഒരു അവസ്ഥയാണിത്.
ഭീഷണി ഫോണ്‍കോള്‍ വന്നതിന് പിന്നാലെ മുംബൈ പൊലീസ് പ്രത്യേക ടീമിനെ തന്നെ രത്തന്‍ ടാറ്റയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. മറ്റൊരു ടീം അന്വേഷണവും ആരംഭിച്ചു. വിളിച്ചയാളുടെ ലൊക്കേഷന്‍ കര്‍ണാടകയിലാണ് കാണിച്ചത്. എന്നാല്‍ പ്രതി പൂനെ
സ്വദേശിയാണ്. അന്വേഷണ സംഘം ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് അഞ്ചു ദിവസമായി ഇയാളെ കാണാനില്ലെന്ന് വ്യക്തമാകുന്നത്. ഇത് ചൂണ്ടിക്കാട്ടി ഇയാളു ഭാര്യ ഭോസാരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ALSO READ: നവകേരള ബസിന് മുന്നിൽ ചാടി വീഴാൻ ചിലർ ശ്രമിച്ചു, അംഗരക്ഷകർ ചെയ്യുന്നത് അവരുടെ ഡ്യൂട്ടി; മുഖ്യമന്ത്രി
ബന്ധുക്കളില്‍ നിന്നാണ് പ്രതിക്ക് സ്‌കിസോഫ്രേനിയയാണെന്ന് പൊലീസ് മനസിലാക്കിയത്. മറ്റൊരു വീട്ടില്‍ നിന്ന് മോഷ്ടിച്ച ഫോണില്‍ നിന്നാണ് ഇയാള്‍ രത്തന്‍ ടാറ്റയ്ക്ക് എതിരെ വധഭീഷണി മുഴക്കിയത്. മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് വിളി എത്തിയത്. ഫിനാന്‍സില്‍ എംബിഎയുള്ള ഇയാള്‍ എന്‍ജിനീയറിംഗും പാസായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ നിയമപരമായി തന്നെ നീങ്ങുമെന്ന് പൊലീസ് വ്യക്തമാക്കി. 2022 സെപ്തംബര്‍ 22ന് ഒരു കാറപകടത്തിലാണ് ടാറ്റ ചെര്‍മാനായിരുന്ന മിസ്ത്രി മരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here