മുളവടി കൊണ്ട് അനുജനെ അടിച്ചുകൊന്നു, ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വയനാട്ടില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഹോദരനെ മുളവടി കൊണ്ട് അടിച്ചു കൊന്നു. വാളാട് എടത്തന വേങ്ങണമുറ്റം ജയചന്ദ്രന്‍(42) ആണ് മരിച്ചത്. സംഭവത്തില്‍ ജയചന്ദ്രന്റെ ജേഷ്ഠന്‍ രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ചൊവ്വ രാത്രി 7.30 ഓടെയായിരുന്നു കൊലപാതകം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് രാമകൃഷ്ണന്‍ അനുജനെ മര്‍ദ്ദിച്ച് കൊന്നത്. തലയ്ക്കും കഴുത്തിനുമാണ് ദണ്ഡു കൊണ്ടുള്ള അടിയേറ്റത്. മാനന്തവാടിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. സംഘര്‍ഷത്തില്‍ പരിക്കേറ്റ ജയചന്ദ്രന്റെ സുഹൃത്ത് വരയാല്‍ കരയോത്തിങ്കല്‍ രവി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News