250 കിലോമീറ്റർ ട്രെയിനിന്റെ ബോഗിക്കടിയിലിരുന്ന് യാത്ര ചെയ്ത യുവാവ്.പൂനെ-ധാനാപൂർ എക്സ്പ്രസ്സ് ട്രെയിലാണ് സംഭവം. മധ്യപ്രദേശിലെ ജബൽപൂരിൽ ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ട്രെയിൻ ജബൽപൂർ സ്റ്റേഷനിൽ എത്തിയതോടെയാണ് ഒരാൾ ബോഗിയുടെ ചക്രത്തിനിടയിൽ ഒളിച്ചിരുന്ന് യാത്ര ചെയ്യുന്നത് റെയിൽവേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് ഇവർ ലോക്കോ പൈലറ്റിനെ ഇക്കാര്യം അറിയിക്കുകയും തുടർന്ന് യുവാവിനെ പുറത്തിറക്കുകയുമായിരുന്നു.
യാത്ര ചെയ്യാൻ കയ്യിൽ പണം ഇല്ലാത്തതുകൊണ്ടാണ് ഇത്തരമൊരു സാഹസത്തിന് മുതിർന്നതെന്നാണ് യുവാവ് റെയിൽവേ ഉദ്യോഗസ്ഥരോട് പറഞ്ഞത്. അതേസമയം ഇയാൾ മാനസികമായി ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ചതായി റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചു.
ഇയാളുടെ പേരടക്കമുള്ള സ്വകാര്യ വിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്ത് വിട്ടിട്ടില്ല. അതേസമയം യുവാവിന്റെ സാഹസിക യാത്രയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിക്കുന്നുണ്ട് . സംഭവത്തിൽ റെയിൽവേ വിശദമായ അന്വേഷണം ആരംഭിച്ചേക്കുമെന്നാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here