പെട്രോളടിച്ചിട്ട് പണം കൊടുക്കാതെ പോകാനൊരു ശ്രമം; കൃത്യസമയത്ത് പൊലീസിന്റെ മാസ്സ് എൻട്രി, വീഡിയോ വൈറൽ

പെട്രോളടിച്ചിട്ട് പണം നൽകാതെ പെട്രോൾ പമ്പിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചയാളും കൃത്യസമയത്ത് എത്തിയ പോലീസും തമ്മിലുള്ള നാടകീയ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പെട്രോളടിക്കാൻ എത്തിയ ആളുടെ വാഹനത്തിൽ ഇന്ധനം നിറച്ച് പണം വാങ്ങാനായി കാത്തുനിൽക്കുന്നത് ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ കാണാം. ഓൺലൈൻ പേയിങ് രീതിയിലൂടെ പണം അടക്കാനുള്ള സ്കെന്നെർ അന്വേഷിച്ച കാറുടമ പുറത്തേക്കിറങ്ങുന്നുണ്ട്.

പെട്രോൾ പമ്പ് ജീവനക്കാർ കാറിനു സമീപം നിന്ന് തന്നെ വാഹനത്തിലേക്ക് ഇന്ധനം നിരക്കുന്നുണ്ട്. പെട്ടെന്ന് പുറത്തിറങ്ങിയ ഇയാൾ സ്കാനറിലേക്ക് മൊബൈൽ കാണിച്ച ശേഷം പെട്ടെന്ന് വന്ന് കാറിൽ കയറുന്നു. ഇതുകണ്ട ആഷ്‌കയക്കുഴപ്പത്തിലായി നിൽക്കുന്ന ജീവനക്കാരുടെ മുന്നിലൂടെ ഇയാൾ പെട്ടെന്ന് വണ്ടിയുമെടുത്ത് പാഞ്ഞുപോകുന്നു.

തൊട്ടുപിന്നാലെ ഇന്ധനം നിറക്കാനെത്തിയ പൊലീസ് വാഹനവുമായി പോലീസും ഇയാൾക്ക് പിന്നാലെ പായുന്നു. കണ്ണിമവെട്ടുന്ന നിമിഷത്തിലാണ് പൊലീസിന്റെ ഇത്തരമൊരു നീക്കമുണ്ടായത്. ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്.

ലോകമെമ്പാടും നടക്കുന്ന വഴക്കുകളുടെ വീഡിയോ പോസ്റ്റ് ചെയ്യുന്ന പേരുകേട്ട X ഹാൻഡിൽ ആയ @gharkekalesh ആണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. വീഡിയോ ഇതിനോടകം തന്നെ 6,58,000 ആളുകൾ കണ്ടുകഴിഞ്ഞു. അതേസമയം, സംഭവം നടന്നത് എവിടെയാണെന്ന വിശദീകരണം വീഡിയോയിലില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News