ആകാശത്ത് വച്ച് വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമം; കനേഡിയൻ പൗരനെ യാത്രക്കാർ ചേർന്ന് കെട്ടിയിട്ടു

US AIRLINES

ടെക്‌സസിലേക്കുള്ള യാത്രക്കിടെ അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ വാതിൽ തുറക്കാൻ കനേഡിയൻ പൗരനായ യാത്രക്കാരൻ ശ്രമിച്ചത് പരിഭ്രാന്തി പടർത്തി. തടയാൻ ശ്രമിച്ച വിമാന ജീവനക്കാരെ ഇയാൾ ആക്രമിക്കുകയും ചെയ്തു. തുടർന്ന് ജീവനക്കാരും ഒരു യാത്രക്കാരനും ചേർന്ന് ഇയാളെ ബന്ധനത്തിലാക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച അമേരിക്കൻ എയർലൈൻസ് 1915 വിമാനം മിൽവാക്കിയിൽ നിന്ന് പുറപ്പെട്ടപ്പോൾ യാത്രക്കാരൻ ക്യാബിൻ ക്രൂവിനെ സമീപിച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ക്രൂവിന്‍റെ നിർദേശങ്ങൾ അവഗണിച്ച് ഇയാൾ വാതിലിനടുത്തേക്ക് ചെന്ന് സ്വയം തുറക്കാൻ ശ്രമിച്ചു.

ALSO READ; ലിയാം പെയിന്‍ വീണുമരിച്ചത് ഹോട്ടലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയെന്ന് റിപ്പോര്‍ട്ട്

ഇത് തടയാൻ ശ്രമിച്ച ജീവനക്കാരനെ ഇയാൾ ആക്രമിക്കുകയായിരുന്നുവെന്ന് ഡാളസ് ഫോർട്ട് വർത്ത് ഇന്റർറർനാഷനൽ എയർപോർട്ട് ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു. ഡഫ് മക്ക്രൈറ്റ് എന്ന യാത്രക്കാരനാണ് ജീവനക്കാരുടെ കൂടെ അക്രമിയെ കീഴടക്കാൻ സഹായിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തുടർന്ന് ജീവനക്കാരും ഒരു യാത്രക്കാരനും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തുകയും സേഫ്റ്റി ടേപ്പു കൊണ്ട് യാത്രാവസാനം വരെ കെട്ടിയിടുകയുമായിരുന്നു. പരിക്കേറ്റ എയർ ഹോസ്റ്റസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കിലും, മാനസികാരോഗ്യ നില പരിശോധിക്കാനായി ഇയാളെ എയർപോർട്ട് പോലീസും എഫ്ബിഐയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ALSO READ; ലെബനനിൽ ചോരപ്പുഴ ഒഴുക്കി ഇസ്രയേൽ; ഒരു മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 31 പേർ

തങ്ങളുടെ ഉപഭോക്താക്കളുടെയും അംഗങ്ങളുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്നും ബുദ്ധിമുട്ടുള്ള സാഹചര്യം കൈകാര്യം ചെയ്തതിന് ടീം അംഗങ്ങൾക്കും ഉപഭോക്താക്കൾക്കും നന്ദി പറയുന്നതായും അമേരിക്കൻ എയർലൈൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News