ബിഹാര്‍ മുഖ്യമന്ത്രി പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പട്നയിലെ ഗാന്ധി മൈതാനത്ത് അതീവ സുരക്ഷാ വലയത്തില്‍ നടന്ന പരിപാടിയിലേക്കാണ് യുവാവ് അതിക്രമിച്ച് കയറിയത്. ജോലി ആവശ്യപ്പെട്ടായിരുന്നു യുവാവ് എത്തിയത്.

also read- പരമശിവനെ പ്രീതിപ്പെടുത്തണം; മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച തലയറുക്കാന്‍ ശ്രമിച്ച് യുവാവ്

ദേശീയ പതാക ഉയര്‍ത്തിയ ശേഷം മുഖ്യമന്ത്രി സംസാരിക്കുമ്പോഴായിരുന്നു യുവാവ് അതിക്രമിച്ചുകയറാന്‍ ശ്രമിച്ചത്. സുരക്ഷാവീഴ്ചയില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്നും ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖര്‍ സിംഗ് പറഞ്ഞു.

also read- അക്ഷയ് കുമാര്‍ ഇനി മുതല്‍ ഇന്ത്യന്‍ പൗരന്‍, കനേഡിയന്‍ പാസ്പോര്‍ട്ട് ഉപേക്ഷിച്ചു

നിതീഷ് കുമാറിന്റെ പിതാവ് രാജേശ്വര്‍ പാസ്വാന്‍ സര്‍ക്കാര്‍ സര്‍വീസിലിരിക്കെ ഏതാനും വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇതിന് പകരം ബിഹാര്‍ മിലിറ്ററി പൊലീസില്‍ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത്. ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഇയാളുടെ പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News