തൃശൂരില്‍ അയല്‍വാസിയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

തൃശൂരില്‍ അയല്‍വാസിയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പനമുക്ക് താണിപ്പാടം കാരയില്‍ വീട്ടില്‍ കുട്ടനെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

also read- ആനക്കൊമ്പ് കേസ്; മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് മജിസ്‌ട്രേറ്റ് കോടതി

ചെടി നനച്ചപ്പോള്‍ വെള്ളം തെറിച്ചതിന്റെ പേരിലാണ് ഇയാള്‍ അയല്‍വാസിയായ ബോസിനെ ആക്രമിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നാലോടെയായിരുന്നു സംഭവം. ബോസ് ചെടികള്‍ക്ക് പൈപ്പ് ഉപയോഗിച്ച് വെള്ളം നനയ്ക്കുന്നതിനിടെ വഴിയിലൂടെ നടന്നു പോവുകയായിരുന്ന കുട്ടന്റെ ദേഹത്ത് വെള്ളം തെറിച്ചു. പ്രകോപിതനായ ഇയാള്‍ വീട്ടില്‍ പോയി ഇരുമ്പുവടിയുമായി വന്ന് ബോസിനെ ആക്രമിക്കുകയായിരുന്നു.

also read- ‘അനിയന്‍ ജെയ്ക് പറഞ്ഞു’; സഹായിക്കാനുള്ള മനസാണ് ഏറ്റവും വലിയ സ്വത്തെന്ന് ഓര്‍മിപ്പാക്കനുള്ള ‘ചോരക്കഥ’; വൈറലായി കുറിപ്പ്

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബോസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വധശ്രമത്തിന് അറസ്റ്റിലായ കുട്ടനെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതി നേരത്തേ രണ്ട് തവണ ബോസിനേയും ഭാര്യയേയും ആക്രമിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News