നടു റോഡില്‍ യുവതിയെ വെട്ടാന്‍ വടിവാളുമായി പിന്നാലെ ഓടി യുവാവ്; നാട്ടുകാര്‍ ഇടപെട്ടതോടെ യുവതിക്ക് രക്ഷപ്പെടല്‍

നടു റോഡില്‍ ജനം നോക്കിനില്‍ക്കെ യുവതി കൊലപ്പെടുത്താന്‍ ശ്രമം നടത്തി യുവാവ്. മഹാരാഷ്ട്രയിലെ പൂനയിലാണ് സംഭവം നടന്നത്. നാട്ടുകാര്‍ ഇടപെട്ടതോടെ യുവതിയുടെ ജീവന്‍ രക്ഷപ്പെട്ടു. അടുത്തിടെ ഉത്തര്‍പ്രദേശില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവതിയെ വെട്ടിക്കൊന്നത് വാര്‍ത്തയായിരുന്നു. ഇതിനിടെയാണ് ജനം ഇടപെട്ട് യുവതിയുടെ ജീവന്‍ രക്ഷപ്പെട്ട വാര്‍ത്തയും പുറത്തുവരുന്നത്.

Also read- വരന്റേയും വധുവിന്റേയും തലകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; കരഞ്ഞുകൊണ്ട് വീട്ടില്‍ കയറി വധു; പാലക്കാട്ടെ ‘ആചാരത്തി’നെതിരെ വ്യാപക വിമര്‍ശനം

സദാശിവ് പേത് മേഖലയിലാണ് സംഭവം നടന്നത്. ശാന്തനു ലക്ഷ്മണ്‍ ജാദവാണ് കേസിലെ പ്രതി. ഇരുപതുകാരിയായ പ്രീതി രാമചന്ദ്രയേയാണ് ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. സ്‌കൂട്ടറില്‍ മറ്റൊരാള്‍ക്കൊപ്പം വരികയായിരുന്ന യുവതിയെ വഴിയില്‍ കാത്തുനിന്ന പ്രതി ആക്രമിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ഭയന്നുപോയ യുവതി സ്‌കൂട്ടറില്‍ നിന്ന് ഇറങ്ങി ഓടുകയാണ്. വടിവാളുമായി പ്രതി പിന്നാലെ ഓടുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ യുവതി റോഡില്‍ വീഴുകയും നാട്ടുകാര്‍ ഓടിക്കൂടുകയും ചെയ്യുന്നു.

Also Read- നടന്‍ ധ്രുവന്റെ കാല്‍ മുറിച്ചുമാറ്റി; ദാരുണ സംഭവം ആദ്യ ചിത്രത്തിന്റെ റിലീസിന് മുന്‍പ്

ഇതിനിടെ നാട്ടുകാര്‍ തങ്ങളുടെ കയ്യില്‍ കിട്ടിയ സാധനങ്ങള്‍ പ്രതിക്ക് നേരെ വലിച്ചെറിയുന്നതും പ്രതി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും കാണാം. നാട്ടുകാരില്‍ ചിലരെ പ്രതി ആക്രമിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയെ കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ കൊലപാതക ശ്രമത്തിന് പ്രതിക്കെതിരെ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News