ഭാര്യയ്ക്ക് താത്പര്യം കാമുകനൊപ്പം ജീവിക്കാന്‍; വിവാഹം നടത്തിക്കൊടുത്ത് ഭര്‍ത്താവ്; വീഡിയോ

ഭാര്യയുടേയും കാമുകന്റേയും വിവാഹം നടത്തിക്കൊടുത്ത് ഭര്‍ത്താവ്. ബിഹാറിലെ നവാഡയിലാണ് സംഭവം നടന്നത്. ഭാര്യയ്ക്ക് കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഭര്‍ത്താവ് വിവാഹം നടത്തിക്കൊടുത്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Also read- ബുര്‍ഖ ധരിച്ചെത്തിയ ആളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധിച്ചപ്പോള്‍ പുരുഷന്‍; ബസില്‍ സൗജന്യ യാത്രയ്ക്ക് വേഷം കെട്ടിയതെന്ന് മറുപടി

ഭര്‍ത്താവ് ജോലിക്ക് പോയ സമയം രാത്രി കാണാന്‍ യുവതി പോയതോടെയാണ് സംഭവം പുറത്തറിയുന്നത്. രാത്രി കാമുനൊപ്പം യുവതിയെ നാട്ടുകാര്‍ പിടികൂടി. ഇതിന് പിന്നാലെ യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ചവശനാക്കുകയും ചെയ്തു. യുവതിയോടും യുവാവിനോടും നാട് വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

Also read- ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വത്തുള്ള ഭിക്ഷാടകന്‍ ഇന്ത്യയില്‍

ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഭര്‍ത്താവ് കാര്യങ്ങളെല്ലാം മനസിലാക്കിയ ശേഷം ഇരുവരേയും കൂട്ടി ശിവക്ഷേത്രത്തില്‍ പോയി വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. യുവതിയുടെ നെറ്റിയില്‍ കാമുകന്‍ സിന്ദൂരം ചാര്‍ത്തുന്നതും യുവതി കരയുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News