സ്വപ്‌നമാണെന്ന് ഒരുനിമിഷം ചിന്തിച്ചു; വിമാനയാത്രയ്ക്കിടെ സഹയാത്രക്കാരന്‍ അടുത്തിരുന്ന മറ്റൊരു യാത്രക്കാരന്റെ മേല്‍ മൂത്രമൊഴിച്ചു

വിമാന യാത്രക്കിടെ സഹയാത്രക്കാരന്‍ സ്വപ്നത്തിലാണെന്ന് കരുതി അടുത്തിരുന്ന മറ്റൊരു യാത്രക്കാരന്റെ മേല്‍ മൂത്രമൊഴിച്ചു. സഹയാത്രികന്‍ സ്വപ്‌നത്തില്‍ മൂത്രമൊഴിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഡിസംബര്‍ 27നാണ് സംഭവം. സാന്‍ ഫ്രാന്‍സിസ്‌കോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ (എസ്എഫ്ഒ) നിന്ന് മനിലയിലേക്ക് പോവുകയായിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ യുഎ ഫ്‌ലൈറ്റ് 189-ലെ ബിസിനസ് ക്ലാസിലായിരുന്നു സംഭവം.

ജെറോം ഗുട്ടറസ് എന്ന യാത്രക്കാരനാണ് ദുരനുഭവമുണ്ടായത്. വിമാനയാത്രക്കിടെ ഒന്ന് ഉറങ്ങിപ്പോയപ്പോഴാണ് തന്റെ വയറ്റിലേക്ക് ആരോ വെള്ളമൊഴിക്കുന്നതായി തോന്നിയത്. എഴുന്നേറ്റ് നോക്കിയപ്പോള്‍ സഹയാത്രക്കാര്‍ മൂത്രമൊഴിക്കുകയായിരുന്നു.

Also Read : ഓരോ ശ്വാസവും വിലപ്പെട്ടതാണ്; സുരക്ഷാ മുൻകരുതലുകൾ എടുത്ത എല്ലാവരെയും അഭിനന്ദിച്ച് എംവിഡി

തന്റെ വയറ് മുതല്‍ കാല്‍ വരെ നനഞ്ഞതായി ജെറോം ഗുട്ടറസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ജെറോം ഗുട്ടറസിനോട് സംയമനം പാലിക്കാന്‍ ക്രൂ അംഗങ്ങള്‍ ആവശ്യപ്പെട്ടതിനാല്‍ മറ്റ് സംഭവങ്ങളൊന്നും ഉണ്ടായില്ല.

തനിക്ക് എട്ട് മണിക്കൂറോളം നേരം നനഞ്ഞ വസ്ത്രവുമായി വിമാനത്തില്‍ ഇരിക്കേണ്ടി വന്നെന്ന് ജെറോം മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ വിമാനങ്ങളില്‍ കയറുന്നതില്‍ നിന്ന് മൂത്രമൊഴിച്ച യാത്രക്കാരനെ വിലക്കിയെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് പത്രക്കുറിപ്പിറക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News