ചത്ത പാറ്റകളെ ഉപയോഗിച്ച് ആഡംബര ഹോട്ടലുകളില്‍ സൗജന്യ താമസം! 21 കാരന്‍ പറ്റിച്ചത് 63 ഹോട്ടലുകളെ

നമുക്ക് എല്ലാവര്‍ക്കുമുള്ള ആഗ്രമായിരിക്കും വലിയ ആഡംബര ഹോട്ടലുകളില്‍ താമസിക്കുക എന്നത്. എന്നാല്‍ അത്രയും പണം കൈവശമില്ലാത്തതിനാല്‍ പലപ്പോഴും ആ ആഗ്രഹങ്ങള്‍ നമ്മള്‍ മാറ്റിവയ്ക്കാറാണ് പതിവ്.

ഇപ്പോള്‍ ചൈനയില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ 21കാരനായ ജിയാങ്ങിനെ കുറിച്ചുള്ളതാണ്. ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകളും ചത്ത പാറ്റകളേയും മുടിയും ഉപയോഗിച്ച് ജിയാങ് സൗജന്യമായി താമസിച്ചത് 63 ആഡംബര ഹോട്ടലുകളിലാണ്.

അതിനായി ആദ്യം ആഡംബര ഹോട്ടലുകളില്‍ ഒന്നോ അതിലധികമോ ദിവസത്തേക്ക് മുറികള്‍ ബുക്ക് ചെയ്യും. തുടര്‍ന്ന് അവിടെ താമസിക്കും. റൂം വെക്കേറ്റ് ചെയ്യുന്നതിന് മുന്‍പായി ഉപയോഗിച്ച ഗര്‍ഭ നിരോധന ഉരകളും ചത്ത പാറ്റകളേയും റൂമുകളില്‍ നിക്ഷേപിക്കും.

Also Read : http://വാരണാസി റെയിൽവേ സ്റ്റേഷനിൽ വൻ തീപിടിത്തം; 200 വാഹനങ്ങൾ കത്തി നശിച്ചു

തുടര്‍ന്ന് മുറികള്‍ക്ക് വൃത്തിയില്ലെന്നും സുരക്ഷയില്ലെന്നും കാണിച്ച് നഷ്ടപരിഹാരം ആവശ്യപ്പെടും. അല്ലാത്തപക്ഷം നിയമപരമായി മുന്നോട്ട് പോകുമെന്നും ഭീഷണിപ്പെടുത്തും. ഹോട്ടുലുകള്‍ക്ക് മോശം പേര് ലഭിക്കാതിരിക്കാന്‍ ഹോട്ടലുകള്‍ ജിയാങിന് അങ്ങോട്ട് നഷ്ടപരിഹാരം നല്‍കും. ചുരുക്കത്തില്‍ ജിയാങ് സൗജന്യായി ആഡംബര ഹോട്ടലുകള്‍ താമസിച്ച ശേഷം അവരുടെ കൈയില്‍ നിന്നും പണം വാങ്ങി പോകും.

എന്നാല്‍ ജിയാങ്ങിനെതിരെ ഒരു ഹോട്ടലുകാരന്‍ പരാതി നല്‍കിയതോടെയാണ് കള്ളി വെളിച്ചത്താകുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ജിയാങ് താന്‍ ഇതുവരെ നടത്തിയ തട്ടിപ്പുകളെ കുറിച്ച് തുറന്നുപറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News