ബേണ്‍മൗത്തിനോട് തോല്‍വി ഏറ്റുവാങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് യുണൈറ്റഡിൻ്റെ തോൽവി. മാര്‍ക്കസ് റാഷ്ഫോര്‍ഡിനെ പുറത്തിരുത്തിയ യുണൈറ്റഡ് ബോസ് റൂബന്‍ അമോറിം മറ്റൊരു തിരിച്ചടി കൂടി നേരിട്ടു. സിറ്റിയെ പോലെ ഇത്തവണ ദുഃഖ ക്രിസ്മസ് ആയിരിക്കും യുണൈറ്റഡിനും.
ലീഗിൽ പതിമൂന്നാം സ്ഥാനത്ത് തുടരുകയാണ് യുണൈറ്റഡ്. ടീം പുറത്താക്കിയ എറിക് ടെന്‍ ഹാഗിന് പകരക്കാരനായി നവംബറില്‍ പോർച്ചുഗൽ ക്ലബ് സ്‌പോര്‍ട്ടിംഗ് ലിസ്ബണില്‍ നിന്നാണ് അമോറിം എത്തിയത്. അതിന് ശേഷം ഒമ്പത് മത്സരങ്ങളില്‍ നാല് തോല്‍വികള്‍ യുണൈറ്റഡ് ഏറ്റുവാങ്ങി.
Read Also: രാജ്യത്തിന്റെ അഭിമാനതാരം മനു ഭാക്കറിനെ വെട്ടി കേന്ദ്രം; ഖേല്‍രത്‌നയില്ല
വ്യാഴാഴ്ച ടോട്ടന്‍ഹാമില്‍ നടന്ന മത്സരത്തിൽ തോറ്റ് ലീഗ് കപ്പില്‍ നിന്ന് യുണൈറ്റഡ് പുറത്തായിരുന്നു. അതിന് ശേഷം യുണൈറ്റഡിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് റാഷ്ഫോര്‍ഡ് ഇല്ലാതെ യുണൈറ്റഡ് കളിക്കുന്നത്. ഏതായാലും ഈ തീരുമാനം അമോറിമിന് മാറ്റേണ്ടി വരും. കളിയുടെ അവസാനമായപ്പോഴേക്കും ഫാൻസിൻ്റെ പരിഹാസവും യുണൈറ്റഡ് താരങ്ങൾക്ക് നേരെയുണ്ടായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here