കോച്ച് എന്ന നിലയില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന് കിരീടം നേടിക്കൊടുക്കുകയെന്ന റൂബൻ അമോറിമിന്റെ ആദ്യ ശ്രമം നിരാശയില്‍ കലാശിച്ചു. ടോട്ടൻഹാമിനോട് തോറ്റ് കാരബാവോ കപ്പില്‍ നിന്ന് യുണൈറ്റഡ് പുറത്തായി. സെമിഫൈനലില്‍ ലിവര്‍പൂളായിരിക്കും ടോട്ടന്‍ഹാമിന്റെ എതിരാളി. രണ്ടാമത്തെ സെമിയില്‍ ആഴ്‌സനലും ന്യൂകാസില്‍ യുനൈറ്റഡും ഏറ്റുമുട്ടും.
ഏഴ് ഗോള്‍ പിറന്ന മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളിനാണ് ടോട്ടന്‍ഹാം ജയിച്ചത്. ഹോട്‌സ്പറിന്റെ തട്ടകത്തിലായിരുന്നു മത്സരം. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രതിരോധ ദൗർബല്യം വ്യക്തമായിരുന്നു. 63ാം മിനിറ്റ് വരെ മൂന്ന് ഗോളിന്റെ ലീഡിലായിരുന്നു ടോട്ടൻഹാം. എന്നാൺ ടോട്ടന്‍ഹാം വലയിലേക്ക് മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് കളി ആവേശകരമായ അന്ത്യത്തിലേക്ക് യുനൈറ്റഡ് കൊണ്ടുവന്നു.
Read Also: വിരാട് കോഹ്ലി ‘ഇന്ത്യ വിടുന്നു’; അനുഷ്‌കയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഈ രാജ്യത്തേക്ക്?
ടോട്ടന്‍ഹാമിന്റെ ഡൊമിനിക് സോലാങ്കെ ഇരട്ടഗോള്‍ നേടി. പകരക്കാരനായി കളത്തിലിറങ്ങിയ സട്രൈക്കര്‍ ജോഷ്വ സിര്‍ക്ക്‌സീയാണ് യുനൈറ്റഡിനായി ആദ്യ ഗോള്‍ നേടിയത്. 88ാം മിനിറ്റില്‍ സണ്‍ ഹ്യൂങ് മിൻ യുണൈറ്റഡിന്റെ അവസാന ആണിയും അടിച്ചതോടെ സാധ്യതകളെല്ലാം മങ്ങുകയായിരുന്നു. അന്തിമ വിസിലിന് തൊട്ടുമുന്‍പ് ജോണി ഇവാന്‍ യുനൈറ്റഡിനായി ഗോള്‍ കണ്ടെത്തിയത് പരാജയത്തിന്റെ ആഘാതം കുറച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here