കാട്ടാനയ്ക്ക് മുന്നില്‍ കൈകൂപ്പി നിന്ന് വീഡിയോ; പിന്നാലെ അറസ്റ്റ്

കാട്ടാനുടെ മുന്നില്‍ കൂപ്പുകൈയുമായി നിന്നയാളെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ ധര്‍മ്മപുരി ജില്ലയില്‍ നിന്നാണ് വൈറല്‍ വീഡിയോയില്‍ ഉള്ള ആളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ വീഡിയോ കഴിഞ്ഞ ദിവസം സാകേത് ബഡോല ഐഎഫ്എസ് കഴിഞ്ഞ ദിവസം ട്വിറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അയാളെ അറസ്റ്റ് ചെയ്തതായി ധര്‍മ്മപുരി ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചത്.

റോഡരികില്‍ മരത്തിന് മറവില്‍ നില്‍ക്കുന്ന കാട്ടാനയ്ക്ക് സമീപത്തേക്ക് ഒരാള്‍ നടക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് ആനയ്ക്ക് അടുത്തെത്തിയ ഇയാള്‍ കൈകൂപ്പി കുറച്ച് സമയം നില്‍ക്കുന്നു. ഈ സമയം ആന ഒന്ന് രണ്ട് അടി പിന്നോട്ട് നീങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഇതിനിടെ കാട്ടാന അയാള്‍ക്ക് നേരെ ഒന്ന് രണ്ട് തവണ പാഞ്ഞടുക്കാന്‍ ഒരുങ്ങുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ ആനയ്ക്ക് മുന്നിലെ നിലം തൊട്ട് തൊഴുതതിന് ശേഷമാണ് അയാള്‍ അവിടെ നിന്നും മാറുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News