സോഷ്യൽ മീഡിയ വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നഗ്ന ചിത്രങ്ങൾ അയച്ച യുവാവ് പിടിയിൽ

സോഷ്യൽ മീഡിയ വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നഗ്ന ചിത്രങ്ങൾ അയച്ച യുവാവ് പിടിയിൽ. മോർഫ് ചെയ്ത നഗ്ന ചിത്രങ്ങളാണ് കാസർഗോഡ് സ്വദേശി പെണ്‍കുട്ടിയ്ക്ക് അയച്ചത്.സംഭവത്തിൽ ഇരുപത്കാരനായ സൽമാൻ പാരിസിനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.

2022 ഒക്ടോബറിലാണ് സംഭവം നടന്നത്.കാസർഗോഡ് ചട്ടഞ്ചാൽ സ്വദേശി സൽമാൻ പാരിസ് പെൺകുട്ടിയുടെ സോഷ്യൽ മീഡിയാ അക്കൗണ്ടിലേക്ക് പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രം അയക്കുകയും ഇത് കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പ്രതി വിദേശത്തായിരുന്നതിനാൽ പിടികൂടാൻ കഴിഞ്ഞില്ല.

പിന്നീട് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടന്ന അന്വേഷണത്തിലാണ് സൽമാൻ പാരിസിനെ പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. ഇയാളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പോലീസ് വിശദമായി പരിശോധിച്ചു വരികെയാണ്.

എ.എസ്.പി മഹേഷ്, ഇൻസ്പെക്ടർ ആർ..രഞ്ജിത്ത്, എ.എസ്.ഐ കെ.എ.നൗഷാദ്, എസ്.സി.പി.ഒ പി.എഅബ്ദുൽ മനാഫ്, സി.പി.ഒ മാരായ ജിഞ്ചു.കെ.മത്തായി, ജോജോ ജോർജ് തുടങ്ങിയവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News