പത്തനംതിട്ടയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 120 ലിറ്റർ കോടയുമായി ഒരാൾ പിടിയിൽ

പത്തനംതിട്ടയിലെ തിരുവല്ലയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 120 ലിറ്റർ കോടയുമായി ഒരാൾ പിടിയിൽ. കവിയൂർ സ്വദേശിയെ പിടികൂടിയത് എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിലാണ്. കവിയൂർ തുണ്ടിയിൽ പുത്തൻവീട്ടിൽ വീട്ടിൽ ടി പി വിനോദ് ( 36 ) നെ ആണ് പിടികൂടിയത്. എക്സൈസ് തിരുവല്ല റേഞ്ച് ഇൻസ്പെക്ടർ എച്ച് നാസറിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Also read:‘പാലക്കാട് റൈസ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കും, നെല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കും’: മുഖ്യമന്ത്രി

വിനോദിന്റെ വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റുന്നതായ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. വീട്ടിലെ കുളിമുറിക്കുള്ളിൽ ഒളിപ്പിച്ചിരുന്ന മൂന്ന് ജാർ കോട എക്സൈസ് സംഘം പിടിച്ചെടുത്തു. അസി. എക്സൈസ് ഇൻസ്പെക്ടർ കെ.പി അജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ രാഹുൽ സാഗർ, അൻസറുദ്ദീൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മാരായ മിനിമോൾ, രാജിമോൾ എന്നിവർ അടങ്ങുന്ന സംഘമാണ് കോട പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News