മലപ്പുറത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം ചട്ടിപ്പറമ്പില്‍ ഷോപ്പിങ്ങ് കോംപ്ലക്‌സിന്റെ കോണിപ്പടയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാടാമ്പുഴ കരേക്കാട് സ്വദേശി ഫസലുറഹ്‌മാനാണ് മരിച്ചത്. മൃതദ്ദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ചട്ടിപ്പറമ്പിലെ ക്യാപ്പിറ്റല്‍ ഷോപ്പിങ്ങ് കോംപ്ലക്‌സിലെ കോണിപ്പടിയില്‍ ഇന്ന് രാവിലെ ആറുമണിയോടെയാണ് മാളിലെ സെക്യൂരിറ്റി ജീവനക്കാരന്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് കൊളത്തൂര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസിന്റെ അന്വേഷണത്തിലാണ് മരിച്ചത് കാടാമ്പുഴ കരേക്കാട് സ്വദേശി ഫസലുറഹ്‌മാന്‍ ആണെന്ന് സ്ഥിരീകരിച്ചത്.

Also Read : മദ്യനയ അഴിമതി കേസ്; കെജ്രിവാളിനെതിരെ കുരുക്ക് മുറുക്കാൻ സിബിഐയും

വിദേശത്തായിരുന്ന ഫസലുറഹ്‌മാന്‍ മൂന്ന് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് ഫസലുറഹ്‌മാനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി ലഭിച്ചത്. ഇയാള്‍ വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് കൊളത്തൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News