കഴിഞ്ഞ 19 വര്‍ഷത്തിനിടയില്‍ ആറു സംസ്ഥാനങ്ങളിലായി ഒമ്പത് കുടുംബങ്ങളെ കബളിപ്പിച്ച് കടന്ന മോഷ്ടാവിനെ പൊലീസ് ഒടുവില്‍ പിടികൂടി. കാണാതായ മകനെന്ന് കുടുംബങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ച് അവര്‍ക്കൊപ്പം താമസിച്ച് മോഷണം നടത്തി അപ്രത്യക്ഷനാവുന്നതാണ് രാജസ്ഥാന്‍ സ്വദേശി ഇന്ദ്രരാജ് റാവത്ത്. ഇയാളെ യുപി പൊലീസാണ് പിടികൂടിയത്. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ദില്ലി, യുപി, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലെ കുടുംബങ്ങളെയാണ് ഇയാള്‍ പറ്റിച്ചത്.
കഴിഞ്ഞ മാസം 24നു രാജു എന്ന പേരില്‍ ഇയാള്‍ ഖോഢ പൊലീസ് സ്റ്റേഷനില്‍ എത്തി. 31 വര്‍ഷം മുമ്പ് മൂവര്‍ സംഘം തട്ടിക്കൊണ്ടുപോയ കുട്ടിയാണ് താനെന്നാണ് പൊലീസിനോട് ഇയാള്‍ പറഞ്ഞത്. ഇതോടെ പൊലീസ് സഹായത്തോടെ മകനെ കാണാതായ കുടുംബം ഇയാളെ ഏറ്റെടുത്തു. എന്നാല്‍ പല പൊരുത്തക്കേടുകളും പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്ന് മനസിലായത്.
മോഷണം പതിവാക്കിയ ഇയാളെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബം പുറത്താക്കി. പിന്നീട് ആണ്‍കുട്ടികളെ നഷ്ടമായ കുടുംബങ്ങളെ ലക്ഷ്യമിട്ടായി മോഷണം. ഇല്ലാക്കഥകള്‍ ഉണ്ടാക്കി കുടുംബങ്ങളുടെ വിശ്വാസം നേടിയെടുത്ത ശേഷം ഈ വീടുകളില്‍ സ്ഥിരമായി മോഷണം നടത്തും. ഒടുവില്‍ പിടിയലാകുമെന്ന് ഉറപ്പാകുമ്പോള്‍ അവിടെ നിന്നും മുങ്ങും. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here