കൊവിഡ് ബാധിച്ച് ‘മരിച്ച’ യുവാവ് രണ്ട് വര്‍ഷത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തി; അമ്പരന്ന് കുടുംബം

ആശുപത്രി കൊവിഡ് മരണം സ്ഥിരീകരിച്ച യുവാവ് രണ്ട് വര്‍ഷത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തി. മധ്യപ്രദേശിലെ ഥാര്‍ ജില്ലയിലാണ് സംഭവം നടന്നത്. കമലേഷ് പാട്ടീദര്‍ എന്ന 35കാരനാണ് കുടുംബാംഗങ്ങളെ അമ്പരപ്പിച്ച് വീട്ടില്‍ തിരിച്ചെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിക്ക് കരോട്ക്കല ഗ്രാമത്തിലുള്ള അമ്മായിയുടെ വീട്ടിലാണ് കമലേഷ് എത്തിയത്. വാതില്‍ മുട്ടുന്നതുകേട്ട് വന്നു നോക്കിയ കമലേഷിന്റെ അമ്മായി ശരിക്കും ഞെട്ടി. കാരണം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊവിഡ് ബാധിച്ചു മരിച്ചു എന്ന് കരുതി കമലേഷിന്റെ ‘സംസ്‌കാരം’ അവര്‍ നടത്തിയതാണ്. തുടര്‍ന്ന് കമലേഷ് തിരിച്ചെത്തിയ വിവരം പ്രദേശം മുഴുവന്‍ പരന്നു. ഇത്രയും നാള്‍ എവിടെയായിരുന്നുവെന്ന് കമലേഷ് പുറത്തുപറഞ്ഞിട്ടില്ലെന്നാണ് ബന്ധു മുകേഷ് പാട്ടീദാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

2021ലായിരുന്നു കമലേഷിന് കൊവിഡ് ബാധിച്ചത്. തുടര്‍ന്ന് ഗുജറാത്തിലെ വഡോദരയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കമലേഷ് കൊവിഡ് ബാധിച്ച് മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയും ചെയ്തു.
. കൊവിഡ് പ്രോട്ടോക്കോള്‍ നിലനിന്നിരുന്നതിനാല്‍ മൃതദേഹം പൊതിഞ്ഞ ശേഷമണ് ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. മൃതദേഹം സംസ്‌കരിച്ച കമലേഷിന്റെ ബന്ധുക്കള്‍ മരണാനന്തര ചടങ്ങുകളും നടത്തിയിരുന്നു. സംഭവത്തില്‍ കൃത്യത വരണമെങ്കില്‍ കമലേഷിന്റെ വിശദമായ മൊഴിയെടുക്കേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News