മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ നടന്ന പൊലീസ് വെടിവെപ്പിനിടയിൽ പരുക്കേറ്റയാൾ മരിച്ചു. ഷെയ്ഖ് മുനീറുദ്ദീൻ എന്നയാളാണ് മരിച്ചത്. സമ്പാജി നഗറിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പിനിടയിൽലാണ് ഇയാൾ മരിച്ചത്.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിക്കെയാണ് മുനീറുദ്ദീൻ മരിച്ചത് എന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഇയാളുടെ മരണത്തിന് പിന്നിലെ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല.
വ്യാഴാഴ്ച അർദ്ധരാത്രി കിരാഡ്പുര പ്രദേശത്താണ് സംഘർഷമുണ്ടായത്. പരിസരത്തെ രാമക്ഷേത്രത്തിൽ രാം നവമി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നവരും ആ സമയത്ത് ബൈക്കിൽ അത് വഴി വന്ന സംഘവും തമ്മിലെ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.സംഘർഷത്തിൽ 17 പൊലീസുകാർക്കും പരിക്കേറ്റു. ജനങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഔറംഗാബാദ് എം.പിയും മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവുമായ ഇംതിയാസ് ജലീലിനും പരിക്കേറ്റു.
പ്രദേശത്ത് നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. സംഘർഷത്തിന് കാരണക്കാരായ 500 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഔറംഗാബാദിന്റെ പേര് മാറ്റിയത് മുതൽ പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here