പാഞ്ഞടുത്ത്‌ കാട്ടാന; ആനയെ പ്രകോപിപ്പിച്ച്‌ വീഡിയോ എടുക്കാൻ ശ്രമിച്ചയാൾ രക്ഷപ്പെട്ടത്‌ തലനാരിഴക്ക്‌

വയനാട്‌ മുത്തങ്ങയിൽ പാഞ്ഞടുത്ത കാട്ടാനയെ പ്രകോപിപ്പിച്ച്‌ വീഡിയോ എടുക്കാൻ ശ്രമിച്ചയാൾ രക്ഷപ്പെട്ടത്‌ തലനാരിഴക്ക്‌. മൂന്ന് ദിവസങ്ങൾക്ക്‌ മുൻപാണ്‌ സംഭവം. തമിഴ്‌നാട്‌ സ്വദേശികൾ സഞ്ചരിച്ച കാറിൽ നിന്ന് ഇറങ്ങിയവർ വഴിയരികിൽ നിന്ന ആനയെ പ്രകോപിപ്പിക്കുകയായിരുന്നു.

also read; “മാഷേ.. എന്റെ ഗേൾ ഫ്രണ്ടിന്റെ കാൽ പിടിച്ച് ക്ലാസിലെ ഒര് ചെക്കൻ തിരിമ്പീറ്റ് കരയ്ന്ന്ണ്ട്…”; ഒന്നാം ക്ലാസുകാരൻ്റെ പരാതി വൈറലാവുന്നു ( വീഡിയോ)

വയനാട്‌ വന്യജീവി സങ്കേതത്തിൽ പൊൻ കുഴി ഭാഗത്തായിരുന്നു സംഭവം.
സഞ്ചാരികളെ കൊണ്ടുപോവുന്ന വനം വകുപ്പിന്റെ വാഹനത്തിലുള്ളവർ ബഹളം വെച്ചതിനെ തുടർന്ന് ആന പിന്തിരിയുകയായിരുന്നു. സംഭവത്തിൽ പിന്നീട്‌ യാത്രക്കാരിൽ നിന്ന് വനം വകുപ്പ്‌ പിഴയടപ്പിച്ചു. ദൃശ്യങ്ങൾ ഇന്നാണ്‌ പുറത്തുവന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News