സാമൂഹികമാധ്യമങ്ങളിലൂടെ യുവതികളെ പരിചയപ്പെട്ട് വലയിലാക്കി ലൈംഗികമായി പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന കേസില്‍ പ്രതി പൊലീസ് പിടിയില്‍. കോട്ടയം കൊടുങ്ങല്ലൂര്‍ വാഴൂര്‍ പരിയാരത്ത് വീട്ടില്‍ കൃഷ്ണരാജാണ് (24) പിടിയിലായത്. ആറ്റിങ്ങല്‍ മുദാക്കല്‍ വാളക്കാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
ALSO READ:വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടു; ബൈക്ക് യാത്രികന്റെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം
സാമൂഹികമാധ്യമങ്ങള്‍ വഴി സമ്പന്നകുടുംബങ്ങളിലെ യുവതികളെ പരിചയപ്പെട്ടാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും സിനിമാ നിര്‍മാതാവെന്ന രീതിയിലാണ് ഇയാള്‍ പ്രൊഫൈല്‍ തയ്യാറാക്കിയിരിക്കുന്നത്. ആകര്‍ഷകമായ റീല്‍സ് ചെയ്ത് യുവതികളെ ഇയാള്‍ വശത്താക്കും. പരിചയപ്പെടുന്ന യുവതികളെ ലൈംഗികമായി പീഡിപ്പിച്ചശേഷം അതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ സ്വര്‍ണവും പണവും തട്ടുന്നത്.
കൃഷ്ണരാജിന്റെ തുടരെയുള്ള ഭീഷണിയെത്തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് വാളക്കാട് സ്വദേശി പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ആറ്റിങ്ങല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ കണ്ണൂര്‍ സ്വദേശിയായ ഒരു യുവതിയുമായി ഇയാള്‍ സൗഹൃദത്തിലാണെന്ന് മനസിലായി. പ്രതി കണ്ണൂരിലുണ്ടെന്ന് വിവരം കിട്ടിയതിന് പിന്നാലെ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി. എസ്.മഞ്ജുലാലിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ സജിത്, ജിഷ്ണു, ബിജുഹക്ക്, സുനില്‍കുമാര്‍, എസ്.സി.പി.ഒ.മാരായ ശരത് കുമാര്‍, സീന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ണൂരില്‍ നിന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തത്.
ALSO READ:ഡിന്നറിന് ചപ്പാത്തിക്കൊപ്പം മീനില്ലാത്ത മീന്‍കറി!
അതേസമയം യുവാക്കള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് വിസ നല്‍കാമെന്ന് പറഞ്ഞും സിനിമകളില്‍ അവസരം നല്‍കാമെന്ന് പറഞ്ഞും പലരില്‍ നിന്നും ഇയാള്‍ പണം തട്ടിയതായി പൊലീസിന് വിവരം ലഭിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here