തമിഴ്‌നാട് അതിര്‍ത്തിയില്‍ മദ്യക്കട കുത്തിതുറന്ന് മോഷണശ്രമം; വയനാട് സ്വദേശിയെ വെടിവെച്ചിട്ട് പിടികൂടി

തമിഴ്‌നാട് അതിര്‍ത്തിയിലെ നെലാകോട്ടയില്‍ മദ്യക്കട കുത്തിത്തുറന്നു മോഷണം നടത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാളെ പൊലീസ് വെടിവെച്ചിട്ട് പിടികൂടി. കൂട്ടാളി ഓടി രക്ഷപ്പെട്ടു. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശി മണി എന്ന സാമ്പാര്‍ മണിയെയാണ് (47) പൊലീസ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന നിലമ്പൂര്‍ സ്വദേശി ജിമ്മി ജോസഫിന് (40) വേണ്ടി പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്.

നെലാകോട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുന്നലാടി ഭാഗത്തെ സര്‍ക്കാര്‍ മദ്യഷാപ്പില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം നടന്നത്. കവര്‍ച്ചക്കാര്‍ കത്തി ഉപയോഗിച്ച് രണ്ടു പൊലീസുകാരെ വെട്ടിപരുക്കേല്‍പിച്ചു. ഇതോടെയാണ് പൊലീസുകാര്‍ സ്വയരക്ഷക്കായി വെടിവെച്ചത്. മണിയുടെ വലതു കാലിന്റെ തുടഭാഗത്താണ് വെടിയേറ്റത്.

മോഷ്ടാക്കളുടെ ആക്രമണത്തില്‍ കോണ്‍സ്റ്റബിള്‍ഗാരായ ശിഹാബുദ്ധീന്‍ (47), അന്‍പഴകന്‍ (34) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ ഗൂഡല്ലൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News