കോഴിക്കോട് നാദാപുരം കടമേരിയിൽ വീട്ടിനകത്ത് കിടപ്പ് മുറിയിൽ ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു. കടമേരി സ്വദേശി മുഹമ്മദ് സാബിത്ത്(22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് കിടപ്പുമുറിയിൽ ശ്വാസം കിട്ടാതെ കണ്ണുകൾ പുറത്തേക്ക് തള്ളി നിൽക്കുന്ന അവസ്ഥയിൽ ഗുരുതരാവസ്ഥയിൽ കണ്ടത്. ബന്ധുക്കളും, വീട്ടുകാരും ചേർന്ന് വില്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപെട്ടിരുന്നു. ഉറങ്ങാൻ കിടന്നപ്പോൾ ശ്വാസതടസമുണ്ടായതാണ് എന്നാണ് കരുതുന്നത്.
കല്ലിക്കണ്ടി എൻഎഎം കോളജ് മുൻ ചെയർമാനും എംഎസ്എഫ് മുൻ ജില്ലാ ഭാരവാഹിയുമായിരുന്നു. അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. ഉമ്മ: റസീന ചിറപുറത്ത്. സഹോദരങ്ങൾ: സൽമാനുൽ ഫാരിസ് (കുവൈറ്റ്), ആയിഷ പർവീൻ (പ്ലസ് ടു വിദ്യാർഥി), ഫാത്തിമ സാലിഹ്.മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി. നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ പോസ്റ്റ് മോർട്ടം നടത്തും.
NEWS SUMMERY: A 22-year-old man named Mohammad Sabit, from Katameri, Nadapuram in Kozhikode, who was found in critical condition in a bedroom, has unfortunately passed away.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here