‘ഒരു കുടുംബത്തിലെ മൂന്നുപേർ വീടിനുള്ളിൽ കുത്തേറ്റ് മരിച്ചനിലയിൽ…’; ട്രിപ്പിൾ മർഡർ ഷോക്കിൽ ദില്ലി

delhi family murder

ട്രിപ്പിൾ മർഡർ ഷോക്കിൽ ദില്ലി. ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു പുരുഷനെയും, ഭാര്യയെയും, മകളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, പ്രഭാതസവാരിക്കിറങ്ങിയ മകൻ കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ടു. രാജേഷ് (53), ഭാര്യ കോമൾ (47), ഇവരുടെ 23 കാരിയായ മകൾ കവിത എന്നിവരാണ് കൊല്ലപ്പെട്ടത്.

തെക്കൻ ദില്ലിയിലെ നെബ് സരായിലാണ് സംഭവം. ഇന്ന് രാവിലെയാണ് ഒരാളെയും ഭാര്യയെയും മകളെയും കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. രാവിലെ നടക്കാനിറങ്ങിയ മകൻ രക്ഷപ്പെട്ടു. പുലർച്ചെ അഞ്ച് മണിയോടെ മകൻ പതിവ് പ്രഭാത നടത്തത്തിനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു.

ഇയാൾ പ്രഭാത നടത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹം കണ്ടത്. എല്ലാവരും കുത്തേറ്റ് മരിച്ച നിലയിലായിരുന്നു. ശബ്ദം കേട്ടതിനുപിന്നാലെ വീട്ടിലേക്ക് ഓടിയെത്തിയെന്ന് കൊല്ലപ്പെട്ടവരുടെ അയൽവാസി ഒരു വാർത്താ മാധ്യമത്തോട് പറഞ്ഞു.

“ഞങ്ങൾ എത്തിയതിന് ശേഷം, മകൻ ഞങ്ങളോട് പറഞ്ഞു, താൻ പ്രഭാത നടത്തത്തിന് പോയി, തിരിച്ചെത്തിയപ്പോൾ തൻ്റെ മാതാപിതാക്കളും സഹോദരിയും കുത്തേറ്റ് മരിച്ചു. ചുറ്റും രക്തം പരന്നിരിക്കുന്നതായി കണ്ടു. ഇത് അവരുടെ വിവാഹവാർഷികമാണെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു.” സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News