ഒടുവിൽ പോരാട്ടം ജയിച്ചു! മൂന്ന് മണിക്കൂർ ട്രെയിൻ വൈകിയതിനെതിരെ പരാതി നൽകിയ യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

TRAIN

ട്രെയിൻ വൈകിയെത്തുക എന്ന് പറയുന്നത് സാധാരണമാണ്. എന്നാൽ ട്രെയിൻ വൈകിയെത്തിയതിനെതിരെ നിയമ പോരാട്ടം നടത്തി നഷ്ട പരിഹാരം നേടുക എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ കേട്ടോളൂ.മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. ജബൽപൂർ സ്വദേശിയായ അരുൺ കുമാറാണ് ഏഴായിരം രൂപ നഷ്ടപരിഹാരം നിയമ പോരാട്ടത്തിനൊടുവിൽ നേടിയെടുത്തിരിക്കുന്നത്.

2022 മാർച്ച് 11 നാണ് സംഭവങ്ങളുടെ തുടക്കം. മുൻപ് ഷെഡ്യൂൾ ചെയ്തതിനും  ട്രെയിൻ മൂന്ന് മണിക്കൂർ വൈകിയതിനെ തുടർന്ന് ഡെറാഡൂണിലേക്കുള്ള കണക്ടർ ട്രെയിൻ ലഭിക്കാതെ വന്നതോടെയാണ് അരുൺ കൺസ്യൂമർ ഫോറത്തെ പരാതി അറിയിച്ചത്.

തുടർന്ന് അന്വേഷണം നടത്തിയ അധികൃതർ ടിക്കറ്റ് കാശടക്കം 7000 രൂപ നഷ്ട പരിഹാരം നൽകാൻ ഉത്തരവ് നൽകുകയായിരുന്നു. ടിക്കറ്റെടുക്കാൻ എടുക്കാൻ മുടക്കിയ 803 . 60 രൂപ, മാനസികമായി ബുദ്ധിമുട്ട് നേരിട്ടതിന് 5000 രൂപയും വ്യവഹാര ചെലവായി 2000 രൂപയും 45 ദിവസത്തിനകം റെയിൽവേ നല്കണമെന്നാണ് കൺസ്യൂമർ ഫോറം ഉത്തരവ് ഇട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News