പെട്രോള്‍ വില കുത്തനെ ഉയരുന്നു; പോത്തിന്റെ പുറത്ത് കയറി സഞ്ചരിക്കുന്ന യുവാവ്; വീഡിയോ വൈറല്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് പെട്രോള്‍ വില ഉയരുന്നതിനെതിരെ ഒരു വ്യത്യസ്ത പ്രതിഷേധം നടത്തുന്ന യുവാവിന്റെ വീഡിയോയാണ്. ദില്ലിയുടെ റോഡിലൂടെ ഒരു പോത്തിന്റെ പുറത്ത് ഹെല്‍മറ്റ് ധരിച്ച് പോകുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.

Also Read : ജനകീയമായിട്ട് ആളുകളിലേക്ക് സർക്കാർ എത്തുന്നത് നല്ലതാണ്; നവകേരള സദസിനെ പ്രശംസിച്ച് ദിലീഷ് പോത്തൻ

പെട്രോള്‍ വില വര്‍ദ്ധനയ്‌ക്കെതിരായ പ്രതിഷേധം എന്ന് വീഡിയില്‍ എഴുതിയിരുന്നു. ഈ വീഡിയോ ഇതിനകം രണ്ട് ലക്ഷത്തോളം പേര്‍ ലൈക്ക് ചെയ്തു. bull_rider_077 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇയാള്‍ റോഡിലൂടെ പോകുമ്പോള്‍ മറ്റ് യാത്രക്കാര്‍ ഓടിവന്ന് സെല്‍ഫി എടുക്കുന്നതും വീഡിയോയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News