തിരുവനന്തപുരം മണക്കാട് 87 പവൻ മോഷ്ടിച്ച കേസിലെ പ്രതികള്‍ അറസ്റ്റിൽ

തിരുവനന്തപുരം മണക്കാട് 87 പവൻ മോഷ്ടിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതായി ഫോർട്ട് അസി. കമ്മീഷണർ എസ് ഷാജി  അറിയിച്ചു. നെടുമങ്ങാട് സ്വദേശി ഷെഫീഖ്‌, കാട്ടാക്കട കോട്ടൂർ സ്വദേശിനി ബീമാകണ്ണ് എന്നിവരാണ് പിടിയിലായത്.

വിരലടയാളം പരിശോധിച്ചാണ് ഷെഫീഖിനെ കണ്ടെത്തിയത്. പ്രതി ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും പൊലീസ് പറഞ്ഞു.

ALSO READ: എ കെ ജി സെന്റര്‍ ആക്രമണക്കേസ്; സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചു വരുത്താന്‍ ക്രൈംബ്രാഞ്ച്

ബീമാകണ്ണാണ് മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ പ്രതിയെ സഹായിച്ചത്. തൊണ്ടി മുതലുകൾ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. മോഷ്ടിച്ച സ്വർണത്തിൽ പകുതിയിലേറെയും വിറ്റുകിട്ടിയ പണവും കണ്ടെത്തിയതായും അസി. കമ്മീഷണർ പറഞ്ഞു.

ALSO READ: അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News