അര്‍ജുന്റെ കുടുംബം നല്‍കിയ പരാതി; കേസില്‍ നിന്ന് മനാഫിനെ ഒഴിവാക്കിയേക്കും

കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയിലെടുത്ത കേസില്‍ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കിയേക്കും. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. ഇതോടെയാണ് പ്രതിപ്പട്ടികയില്‍ നിന്ന് മനാഫിനെ ഒഴിവാക്കാന്‍ അന്വേഷണ സംഘത്തിന്റെ നീക്കം.

ALSO READ:എംടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി വിവരം
മനാഫിന്റെ വിഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News