ഷിരൂരില്‍ മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അര്‍ജുന്റെ കുടുംബത്തിന് മറിപടിയുമായി ലോറി ഉടമ മനാഫ്. പി ആര്‍ വര്‍ക്ക് താന്‍ നടത്തിയിട്ടില്ലെന്നും മാധ്യമങ്ങള്‍ ആണ് പി ആര്‍ വര്‍ക്ക് നടത്തിയതെന്നും മനാഫ് ആരോപിച്ചു.
ഞാന്‍ സാധാരണക്കാരനാണ്. യൂട്യൂബ് ചാനല്‍ ഉണ്ടാക്കിയത് അര്‍ജുനെ മറക്കാതിരിക്കാനാണ്. അര്‍ജുന്റെ അമ്മ എന്റെ സ്വന്തം അമ്മയാണെന്നും സഹോദരന് പരാതിയുണ്ടെന്ന് തോന്നുന്നില്ലെന്നും മനാഫ് പറഞ്ഞു.
അര്‍ജുന്റെ സഹോദരീ ഭര്‍ത്താവിന് ജിതിന് പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നും മനാഫ് പറഞ്ഞു.
ആക്ഷന്‍ കമ്മിറ്റി ക്ഷണിച്ചപ്പോള്‍ താന്‍ തിരുവനന്തപുരത്ത് പോയി. ജിതിനെ വിളിച്ചു എന്നാല്‍ കൂടെ വന്നില്ല. കുടുംബത്തിന്റെ ഫോണ്‍ എടുത്തില്ലെന്നത് കളവ് ആണ്. കുടുംബത്തിനെ ആരോ തെറ്റിധരിപ്പിച്ചിരിക്കുകയാണെന്നും മനാഫ് പറഞ്ഞു.
താന്‍ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ല. എന്റെ ലോറിക്ക് അര്‍ജുന്‍ പേരിടുമെന്നും മനാഫ് പറഞ്ഞു. മാധ്യമങ്ങള്‍ തന്ന ഹൈപ്പാണ് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും മനാഫ് ആരോപിച്ചു.
മനാഫിനെതിരെ ഗുരുതര ആരോപണങ്ങളാണ് അര്‍ജുന്റെ കുടുംബം ആരോപിച്ചിരിക്കുന്നത്. അര്‍ജുന്റെ പേരില്‍ സമാഹരിക്കുന്ന ഫണ്ടുകള്‍ ഞങ്ങള്‍ക്ക് വേണ്ടെന്ന് കുടുംബം പറഞ്ഞു. കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നുവന്ന് അര്‍ജുന്റെ കുടുംബം ആരോപിച്ചു
ഈ ചൂഷണം തുടര്‍ന്നാല്‍ കൂടുതല്‍ ശക്തമായി പ്രതികരിക്കേണ്ടിവരും. സമൂഹമാധ്യമങ്ങളില്‍ ആക്ഷേപം അതിരുകടക്കുന്നുവെന്നും കുടുംബം പറഞ്ഞു. ഞങ്ങളുടെ പേരില്‍ ഫണ്ട് പിരിക്കുന്നത് നിര്‍ത്തണമെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
Also Read : ‘ഒരു പണം പോലും ഞങ്ങള്‍ക്ക് വേണ്ട,തങ്ങളുടെ പേരില്‍ ഫണ്ട് പിരിക്കുന്നു’; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം
അര്‍ജുന്റെ മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുന്നുവെന്നും അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചു.
കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്ത് അത് മറ്റൊരു രീതിയിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അര്‍ജുന്‍ സംഭവത്തെ വൈകാരികമായി ചിലര്‍ മുതലെടുക്കാന്‍ ശ്രമിച്ചു. അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിനാണ് മാധ്യമങ്ങളോട് സംസാരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here