ഒരിക്കലും മുതലെടുപ്പിന് ശ്രമിച്ചിട്ടില്ലെന്നും ഒരു പണപ്പിരിവും നടത്തിയിട്ടില്ലെന്നും തുറന്നുപറഞ്ഞ് ലോറിയുടമ മനാഫ്. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് വാര്‍ത്താസമ്മേളനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇതുവരെ ഒരു മുതലെടുപ്പും നടത്തിയിട്ടില്ല, ഒരു PR വര്‍ക്കും ചെയ്തിട്ടില്ല, എന്റെ സ്വഭാവം ഇങ്ങനെയാണ്. അതിന് മാപ്പ് ചോദിക്കുന്നു. ഇത് ഇന്ന് അവസാനിപ്പിക്കുന്നു. പരസ്പരം ചെളി വാരി എറിയരുത്- മനാഫ് പറഞ്ഞു.
ALSO READ:വർക്കലയിൽ മൽസ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ കേസിൽ നാലു പേർ പൊലീസ് കസ്റ്റഡിയിൽ
താനൊരു പണപ്പിരിവും നടത്തിയിട്ടില്ല. അങ്ങനെ ഉണ്ടെങ്കില്‍ കല്ലെറിഞ്ഞ് കൊല്ലാം. ആര്‍ക്ക് വേണമെങ്കിലും അന്വേഷിക്കാം. അര്‍ജുന്റെ മകന് ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉണ്ടോ എന്ന് ചോദിച്ചിരുന്നു. അത് തെറ്റായി പോയതില്‍ ക്ഷമിക്കുക. താന്‍ തുടങ്ങിയ യൂ ട്യൂബ് ചാനലില്‍ നിന്ന് അര്‍ജുന്റെ പടം ഒഴിവാക്കി. കുടുംബത്തിന് വിഷമം ഉണ്ടാക്കിയതില്‍ ക്ഷമ ചോദിക്കുന്നു. രക്ഷാപ്രവര്‍ത്തനം നിന്നുപോയ സമയത്താണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. 75000 രൂപ ബത്ത എന്ന് പറഞ്ഞത് പരമാവധി ഇന്‍ഷുറന്‍സ് തുക കുടുംബത്തിന് ലഭിക്കാന്‍ വേണ്ടി മാത്രം. ലോറിക്ക് അര്‍ജുന്റെ പേര് ഇടുന്നില്ല. കുടുംബത്തിന് വിഷമമാകുന്ന ഒന്നും ചെയ്യില്ല. അര്‍ജുന്റെ കുടുംബത്തെ ആക്രമിക്കുന്നത് നിര്‍ത്തണം, തുടര്‍ന്നാല്‍ സമൂഹം കുറ്റക്കാരാകും- മനാഫ് കൂട്ടിച്ചേര്‍ത്തു.
ലോറിയുടെ ആര്‍ സി ഓണര്‍ താനാണെന്ന് മുബീന്‍ പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ചാണ് ബിസിനസ് നടത്തുന്നത്. കുടുംബം ഒറ്റക്കെട്ടാണ്, ബിസിനസും ഒരുമിച്ചാണ്- മുബീന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here