ഉത്തർ പ്രദേശിലെ സംഭലില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷത്തിൽ പാർലമെൻ്റിൽ ചർച്ച ആവശ്യപ്പെട്ട് എഎ റഹീം എം പി. ചട്ടം 267 പ്രകാരം സഭാനടപടികള്‍ നിര്‍ത്തി വെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എഎ റഹീം എംപി നോട്ടീസ് നല്‍കി.
സംഭവം രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് കോട്ടം തട്ടുന്നതും
വര്‍ഗീയ ചേരിതിരിവിന് വഴി വെക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.യോഗി സര്‍ക്കാര്‍ കലാപശ്രമങ്ങളെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു.
ALSO READ; വ്യവസായങ്ങളില്‍ നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവാണ് കേരളം ലക്ഷ്യമിടുന്നത്: മന്ത്രി പി രാജീവ്
സര്‍ക്കാര്‍ സംവിധാനങ്ങള്‍ സംഘര്‍ഷത്തിന് പ്രോത്സാഹനം നല്‍കുന്നുവെന്ന് കുറ്റപ്പെടുത്തിയ എംപിഅടിയന്തര പ്രാധാന്യത്തോടെ വിഷയം ചര്‍ച്ച ചെയ്യണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.
അതേസമയം പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ആദ്യ ദിവസം അദാനി വിഷയത്തിൽ ഇരു സഭകളും പ്രഷുബ്ധമായതോടെ നടപടിക്രമങ്ങളിലേക്ക് പോകാതെ ഉച്ചയ്ക്ക് മുമ്പേ പിരിഞ്ഞിരുന്നു. റൂൾ 267 പ്രകാരം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായ പ്രതിപക്ഷ എംപിമാരുടെ അടിയന്തരപ്രമേയ നോട്ടീസ്.
എന്നാൽ അദാനി വിഷയം ചർച്ച ചെയ്യാൻ ആകില്ലെന്ന് ഇരുസഭകളിലെയും അധ്യക്ഷന്മാർ തീരുമാനമെടുത്തതോടെ പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. മണിപ്പൂർ കലാപം, സംഭാൽ സംഘർഷം, ദില്ലിയിലെ അന്തരീക്ഷ മലിനീകരണം, വയനാട് ദുരന്തത്തിലെ ധന സഹായം തുടങ്ങിയ നിരവധി അടിയന്തര പ്രമേയ നോട്ടീസുകളാണ് പാർലമെന്റിന് മുന്നിൽ എത്തിയത്. ഇന്ന് വീണ്ടും സഭ സമ്മേളിക്കുമ്പോൾ അദാനിയുടെ സാമ്പത്തിക തട്ടിപ്പും കൈക്കൂലിയും പ്രതിപക്ഷം വീണ്ടും ഉയർത്തിയേക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here