‘കേരളത്തിന്റെയും രാജ്യത്തിന്റെയും മുഖമായി മാറാൻ സാധിച്ചു’: മേയർ ആര്യ രാജേന്ദ്രൻ

കേരളത്തിന്റെയും രാജ്യത്തിന്റെയും മുഖമായി മാറാൻ സാധിച്ചവെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഇത്തരം ഒരു അംഗീകാരം ഏറ്റുവാങ്ങാൻ സാധിച്ചത് എന്നും മേയർ പറഞ്ഞു. യു.എൻ ഹാബിറ്റാറ്റ് ഷാംഗ്ഹായ് ഗ്ലോബൽ അവാർഡ് 2024 ഏറ്റുവാങ്ങി ഈജിപ്തിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മേയർ. തിരുവനന്തപുരത്തെ കാർബൺ ന്യൂട്രൽ നഗരമായി ഉയർത്തിക്കൊണ്ടുവരാൻ നഗരസഭ കാഴ്ചവെച്ച പ്രവർത്തനങ്ങൾക്ക് ആണ് അംഗീകാരം എന്നും മേയർ കൂട്ടിച്ചേർത്തു. സുസ്ഥിര വികസനത്തിനാണ് തിരുവനന്തപുരം യു.എൻ ഹാബിറ്റാറ്റ് ഷാംഗ്ഹായ് ഗ്ലോബൽ അവാർഡ് ലഭിച്ചത്.

Also read:അഞ്ച് മാസം ഗര്‍ഭിണി; യുവതിയെ കൊണ്ട് കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ കിടക്ക വൃത്തിയാക്കിപ്പിച്ച് ആശുപത്രിക്കാര്‍, സംഭവം ഭോപ്പാലില്‍

ബ്രിസ്ബെയിന്‍ (ഓസ്ട്രേലിയ), സാല്‍വഡോര്‍ (ബ്രസീല്‍) പോലെയുള്ള നഗരങ്ങളാണ് മുൻവർഷങ്ങളിൽ ഈ പുരസ്കാരം നേടിയത്. സുസ്ഥിര വികസനം, അവസരങ്ങള്‍,വെല്ലുവിളികള്‍, റിസോഴ്സസ്, എന്നീ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് അവാര്‍ഡിനായി തിരഞ്ഞെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News