പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കില്ലെന്ന തീരുമാനം സ്വാഗതാർഹം: കെ രാധാകൃഷ്ണൻ എംപി

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കില്ലെന്ന് മാനെജർ അറിയിച്ചത് സ്വാഗതാർഹമെന്ന് കെ രാധാകൃഷ്ണൻ എംപി. പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള റെയിൽവേയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് സംസ്ഥാന സർക്കാർ കത്തും അയച്ചിരുന്നു. രാജ്യത്തെ പഴക്കംചെന്ന റെയിൽവേ ഡിവിഷനുകളിൽ ഒന്നായ പാലക്കാടിനെ വിഭജിക്കാനുള്ള നീക്കമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. സംസ്ഥാന സർക്കാരും മന്ത്രിമാരും പ്രതിഷേധം കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു.

Also Read: അമിതമായി ഭക്ഷണം കഴിക്കുന്നത് തല്‍സമയം കാണികളിലെത്തിക്കുന്ന ഫുഡ് വ്‌ളോഗര്‍ക്ക് ലൈവ് സ്ട്രീമിങ്ങിനിടെ ദാരുണാന്ത്യം

മന്ത്രി വി അബ്ദുറഹ്മാനും എംപിമാരായ ജോണ്‍ ബ്രിട്ടാസും കെ രാധാകൃഷ്ണനും ഉൾപ്പെടെയുള്ളവരാണ് വിഭജനത്തിനെതിരെ കത്തയച്ചത്. വിഭജനമല്ല, കേരളത്തിൽ റെയിൽവേ വികസനമാണ് കേന്ദ്ര സർക്കാർ നടപ്പാക്കേണ്ടതെന്ന് കെ രാധാകൃഷ്ണൻ എംപി. പാലക്കാട്‌ ഡിവിഷനെ ഇല്ലാതാക്കാൻ ദീർഘകാലമായി ബിജെപി ശ്രമിച്ചു കൊണ്ടിരിക്കുന്നു. മംഗളൂരു, കോയമ്പത്തൂർ ഡിവിഷനുകൾ രൂപീകരിക്കാനാണ്‌ പദ്ധതി. കേരളമുയർത്തുന്ന കടുത്ത ചെറുത്തുനിൽപ്പുകാരണമാണ്‌ ഇതുവരെ നടക്കാതിരുന്നത്‌. പ്രതിഷേധം കാരണം വിഭജന ചർച്ച നടന്നില്ലെന്ന് റെയിൽവേ വാർത്തികുറിപ്പും ഇറക്കിയിട്ടുണ്ട്.

Also Read: സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ വിതരണം ജൂലൈ 24 മുതൽ നടക്കും: മന്ത്രി കെ എൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News