ഈയാഴ്ചയാണ് ഹിമാചല്‍ പ്രദേശ് സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. വിനോദസഞ്ചാരികളും നാട്ടുകാരും ചിത്രങ്ങളും വീഡിയോകളും എടുത്ത് മഞ്ഞുവീഴ്ച ആഘോഷിക്കുന്നു. അതേസമയം, നിരവധി ആളുകള്‍ക്ക് കാറുകളില്‍ സഞ്ചരിക്കുന്നത് പേടിപ്പെടുത്തുന്ന അനുഭവങ്ങളാകുന്നുണ്ട്. അത്തരമൊരു വീഡിയോയാണ് പ്രചരിക്കുന്നത്.
അടല്‍ ടണലിന് സമീപമുള്ള മഞ്ഞുമൂടിയ റോഡുകളില്‍ കാറുകളുടെ നിയന്ത്രണം നഷ്ടപ്പെടുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മണാലിയെ ലാഹൗള്‍-സ്പിതി താഴ്‌വരയുമായി ബന്ധിപ്പിക്കുന്ന റോഡില്‍ ഒന്നിലധികം കാറുകള്‍ നിയന്ത്രണം വിട്ട് പോകുന്നത് വീഡിയോയിലുണ്ട്. ഓടുന്ന കാറില്‍ നിന്ന് ഡ്രൈവര്‍ പുറത്തേക്ക് ചാടുന്നതും കഷ്ടിച്ച് രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്.
Read Also: മനുസ്മൃതിയാണ് തുടരേണ്ടതെന്ന് പറഞ്ഞ സവര്‍ക്കറെ പിന്തുണയ്ക്കുന്നുണ്ടോ? ബിജെപിക്കെതിരെ രാഹുൽ ഗാന്ധി
മഞ്ഞുമൂടിയ റോഡില്‍ മഹീന്ദ്ര ഥാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലേക്ക് തെന്നിമാറുന്നത് ആണുള്ളത്. അപകടത്തെക്കുറിച്ച് മനസ്സിലാക്കിയ ഉടന്‍, ഡ്രൈവര്‍ ഓടുന്ന കാറില്‍ നിന്ന് ചാടുകയായിരുന്നു. നിതീഷ് റുഹേല എന്ന ഉപയോക്താവാണ് ക്ലിപ്പ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. വീഡിയോ കണ്ടവര്‍ സുരക്ഷാ ആശങ്കകള്‍ സംബന്ധിച്ച് ആകുലപ്പെടുന്നുണ്ട്. മഞ്ഞുവീഴ്ചയ്ക്കുള്ള മുന്‍കരുതലുകളുടെ അഭാവത്തെക്കുറിച്ചും പലരും അഭിപ്രായപ്പെട്ടു. വീഡിയോ കാണാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here