മണലിപ്പുഴ കരകവിഞ്ഞു ; തൃശൂരിൽ ആമ്പല്ലൂരിലും പരിസരത്തും വീടുകളിൽ വെള്ളം കയറി

തൃശൂരിൽ മണലിപുഴ കരകവിഞ്ഞൊഴുകി ആമ്പല്ലൂരിലും പരിസരത്തും വീടുകളിൽ വെള്ളം കയറി. ആമ്പല്ലൂർ കനാലിന് സമീപത്തും കേളി പ്രദേശത്തും വീടുകളിൽ കുടുങ്ങിയ നിരവധി പേരെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആമ്പല്ലൂർ കമ്മ്യൂണിറ്റി ഹാളിന് മുന്നിലെ റോഡിലും, കല്ലൂർ പാടം വഴിയിലും വെള്ളം കയറിയതോടെ വരന്തരപ്പിള്ളി, കല്ലൂർ റോഡിൽ റോഡിൽ ഗതാഗതം സ്തംഭിച്ചു. പുലർച്ചെ രണ്ടുമണിക്ക് ശേഷമാണ് പ്രദേശത്ത് വലിയ തോതിൽ വെള്ളം ഒഴുകിയെത്തിയത്. ഇരുട്ടായതിനാൽ രക്ഷാപ്രവർത്തനത്തിനും തടസം നേരിട്ടു.

Also Read; ‘2018ലെ പ്രളയത്തില്‍ കേരളത്തിന് അനുവദിച്ച അരിയ്‌ക്ക് പോലും പണം വാങ്ങിയവരാണ് മോദി സര്‍ക്കാര്‍’; രാജ്യസഭയില്‍ വയനാടിനായി ശബ്‌ദിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വീടിനുള്ളിൽ വെള്ളം കയറിയതോടെ ആളുകൾ ടെറസ്സിനു മുകളിൽ അഭയം തേടി. ഫയർഫോഴ്സിൻ്റെ ഡിങ്കി ബോട്ടെത്തിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. കേളിതോട് പ്രദേശത്തുള്ള 25 ഓളം കുടുംബങ്ങളെ പുതുക്കാട് സെൻ്റ് സേവിയേഴ്സ് കോൺവെൻ്റ് സ്കൂളിലെ ക്യാമ്പിലേക്കും, ആമ്പല്ലൂർ പ്രദേശത്തെ നിരവധി കുടുംബങ്ങളെ അളഗപ്പനഗർ പഞ്ചായത്ത് സ്കൂളിലെ ക്യാമ്പിലേക്കും മാറ്റി. നെൻമണിക്കര പഞ്ചായത്തിലെ പുലക്കാട്ടുകര പ്രദേശം ഒറ്റപ്പെട്ടു.

Also Read; ദുരന്ത ഭൂമിയിലേക്ക് ആശ്വാസം; വയനാടിന് കരുതലായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയറും സിപി ട്രസ്റ്റും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News