ഗള്‍ഫ് ടൂറിസം തലസ്ഥാനമായി മനാമയെ തെരഞ്ഞെടുത്തു

ഒമാനില്‍ നടന്ന ജി സി സി ടൂറിസം മന്ത്രിമാരുടെ ഏഴാമത് സമ്മേളനത്തിൽ 2024 ലെ ഗള്‍ഫ് ടൂറിസം തലസ്ഥാനമായി മനാമയെ തെരഞ്ഞെടുത്തു. മേഖലയില്‍ പക്വവും പൂര്‍ണവുമായ ടൂറിസം പ്ലാന്‍ കൊണ്ടുവരുകയും നടപ്പാക്കുകയും ചെയ്തത് കണക്കിലെടുത്താണ് മനാമക്ക് ഈ പദവി നൽകിയത്.

ALSO READ:പത്ത് വർഷമായി കേരളത്തിൽ താമസം; ഡോക്‌ടർ വിസാസൊ കിക്കി ഇവിടെ ഹാപ്പിയാണ്

സമ്മേളനത്തില്‍ ബഹ്‌റൈന്‍ വാണിജ്യ,വ്യവസായ മന്ത്രി അബ്ദുല്ല ആദില്‍ ഫഖ്‌റുവിന്റെയും ടൂറിസം മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് സമ്മേളനത്തിൽ പങ്കെടുത്തത്.ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടുന്നതിനും പാരിസ്ഥിതിക നിലവാരം ഉയര്‍ത്തുന്നതിനും ഹോട്ടലുകളിലും ടൂറിസ്റ്റ് സൗകര്യങ്ങളിലും സുസ്ഥിരത നിലനിര്‍ത്തുന്നതിനുമായി രാജ്യം നടത്തിയ ശ്രമങ്ങള്‍ മന്ത്രി എടുത്തു പറഞ്ഞു.

അന്താരാഷ്ട്ര സന്ദര്‍ശകരുടെ വരവ് കൂട്ടുന്നതിനും ബഹ്‌റൈനെ ഏറ്റവും ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തുന്നതിലും ഈ ശ്രമങ്ങള്‍ പ്രധാന പങ്കുവഹിച്ചു. വിവിധ ജിസിസി രാഷ്ട്രങ്ങളുമായി ഈ രംഗത്ത് കൂടുതല്‍ സഹകരിക്കുന്നതിന് ബഹ്‌റൈന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:പലസ്‌തീനെ കൈവിട്ട് കേന്ദ്ര സര്‍ക്കാര്‍; ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് മോദി

യാത്ര, സംസ്‌കാരം, വിനോദം എന്നീ മേഖലകളില്‍ ഉണര്‍വുണ്ടാകാന്‍ ടൂറിസം കരുത്തു നല്‍കും. ടൂറിസം മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വലിയ അളവില്‍ മെച്ചപ്പെടുത്താന്‍ ബഹ്‌റൈന് സാധിച്ചതായും യോഗം വിലയിരുത്തി. വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും സാധിച്ചതായും ടൂറിസം മേഖലയില്‍ ചെറുകിട സ്ഥാപനങ്ങളെ പരിപോഷിപ്പിക്കുന്ന അനുകൂലമായ സ്ഥിതി വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി അബ്ദുല്ല ആദില്‍ ഫഖ്‌റു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News