മാർച്ചിൽ പ്രദർശനത്തിനൊരുങ്ങി ‘മനസാ വാചാ’; കണ്ടത് ലക്ഷക്കണക്കിന് പേർ, ശ്രദ്ധേയമായി ട്രെയ്‌ലർ

മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ പൊടിയന്റെ ആദ്യ സംവിധാന ചിത്രമാണ് ‘മനസാ വാചാ’. സിനിമയുടെ ഫസ്റ്റ് ലുക്ക് തൻ്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ദിലീഷ് പോത്തനാണ് ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്. സുനിൽ കുമാർ പികെ‌ വരികളും സംഗീതവും ഒരുക്കി, ജാസി ഗിഫ്റ്റിന്റെ ആലാപനത്തിൽ എത്തിയ ‘മനസാ വാചാ കർമ്മണാ’ എന്ന പ്രൊമോ സോങ്ങ് വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ചിത്രത്തിന്റെ ടീസറും യൂട്യൂബ് ട്രെൻഡിലാണ്. ‘മനസാ വാചാ’യും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു സിനിമ ആയിരിക്കും എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം മാർച്ച് മാസത്തിൽ പ്രദർശനത്തിനെത്തും.

എൽദോ ബി ഐസക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ലിജോ പോൾ ചിത്രസംയോജനവും, സുനിൽകുമാർ പി കെ സംഗീതവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈൻ ടിൻ്റു പ്രേമും, കലാസംവിധാനം വിജു വിജയൻ വിവിയുമാണ് നിർവഹിച്ചിരിക്കുന്നത്. മേക്കപ്പ് ജിജോ ജേക്കബ്, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോൺ എന്നിവരും ജിനു പികെ പ്രൊഡക്ഷൻ കൺട്രോളറുമാണ്. സ്റ്റിൽസ് ജെസ്റ്റിൻ ജെയിംസ്, വിഎഫ്എക്സ് പിക്ടോറിയൽ വിഎഫ്എക്സ്, ഐ സ്ക്വയർ മീഡിയ എന്നിങ്ങനെയാണ് നിർവഹിച്ചിരിക്കുന്നത്.

കളറിസ്റ്റ് രമേഷ് അയ്യർ, ഡിഐ എഡിറ്റർ ഗോകുൽ ജി ഗോപി, ടുഡി ആനിമേഷൻ സജ്ഞു ടോം, ടൈറ്റിൽ ഡിസൈൻ സനൂപ് ഇ സി, പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്സ്, കോറിയോഗ്രഫി യാസെർ അറഫാത്ത, പിആർ& മാർക്കറ്റിങ് തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ് എന്നിങ്ങനെയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News