‘സ്റ്റാർട്ട് ആക്ഷൻ കട്ട്’ ചരിത്രത്തിൽ ആദ്യമായി ഒരു ഹിറ്റ് സിനിമാ ഡയലോഗിന്റെ പേരിൽ പ്രൊഡക്ഷൻ കമ്പനി; മനസാ വാചാ വരുന്നൂ

ഈ വർഷം റിലീസ് ചെയ്ത സിനിമകളെല്ലാം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ബ്ലോക്ക്ബസ്റ്ററടിച്ചതോടെ 2024 മലയാള സിനിമയുടെ സുവർണ്ണകാലഘട്ടമായ് മാറും എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ ഒന്നടങ്കം. മലയാളികൾ മാത്രമല്ല ലോകമെമ്പാടുമുള്ള പ്രേക്ഷകരാണ് ഇന്ന് മലയാള സിനിമ കാണാൻ തിയറ്ററുകളിലേക്കെത്തുന്നത്. മലയാളം ഫിലിം ഇന്റസ്ട്രിയുടെ പ്രതിഛായ മാറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ‘സ്റ്റാർട്ട് ആക്ഷൻ കട്ട്’ എന്ന പേരിൽ പുതിയൊരു ഫിലിം പ്രൊഡക്ഷൻ കമ്പനി കൂടെ മലയാളത്തിൽ ലോഞ്ച് ചെയ്യുകയാണ്. ശ്രീനിവാസൻ നായക കഥാപാത്രത്തെ അവതരിപ്പിച്ച ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ ഹിറ്റടിച്ച ഡയലോഗാണ് ‘സ്റ്റാർട്ട് ആക്ഷൻ കട്ട്’. ശ്രീനിവാസൻ തിരക്കഥ രചിച്ച ചിത്രം ആയതിനാൽ ശ്രീനിവാസന്റെ അനുവാദത്തോടെയാണ് ‘സ്റ്റാർട്ട് ആക്ഷൻ കട്ട്’ ലോഞ്ച് ചെയ്യുന്നത്.

ALSO READ: ‘വന്യമൃഗങ്ങളുള്ള കൊടുംകാട്ടിൽ കാർബൺ, അപകടം പിടിച്ച കൊടൈക്കനാൽ ഗുഹയിൽ ഗുണ’, മലയാളത്തിന്റെ സീൻ മാറ്റിയ വേണു ലൊക്കേഷനുകളെ കുറിച്ച്

ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു പ്രൊഡക്ഷൻ കമ്പനിക്ക് സിനിമയിലൂടെ ഹിറ്റായ ഡയലോഗ് പേരായ് നൽകുന്നത്. നിലവിൽ അമേരിക്കയിലും ഇന്ത്യയിലും ഓഫീസുള്ള ഈ നിർമ്മാണ കമ്പനിയുടെ ആദ്യ സംരംഭമാണ് ദിലീഷ് പോത്ത‌ൻ നായകനായെത്തുന്ന ‘മനസാ വാചാ’. നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം മാർച്ച് 8ന് തിയറ്ററുകളിലെത്തും. തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥയാണ് ചിത്രം പറയുന്നത്. ഇതൊരു മുഴുനീള കോമഡി എന്റർടൈനറാണ്. മജീദ് സയ്ദിന്റെതാണ് തിരക്കഥ. ഒനീൽ കുറുപ്പാണ് സഹനിർമ്മാതാവ്.

മോഷണം ഇതിവൃത്തമാക്കിയ സിനിമയാണ് ‘മനസാ വാചാ’. പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ‘ധാരാവി ദിനേശ്’ എന്ന കഥാപാത്രത്തെയാണ് ദിലീഷ് പോത്ത‌ൻ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ, ടീസർ, പ്രൊമോ സോങ്ങ് എന്നിവ പുറത്തുവിട്ടിട്ടുണ്ട്. ‘മനസാ വാചാ കർമ്മണാ’ എന്ന പേരിൽ എത്തിയ പ്രൊമോ സോങ്ങ് ജാസി ഗിഫ്റ്റാണ് ആലപിച്ചത്. സുനിൽ കുമാർ പികെ വരികളും സംഗീതവും ഒരുക്കിയ ഗാനം യൂ ട്യൂബ് ട്രെൻഡിങ്ങിലാണ്. ട്രെയിലറും ടീസറും റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ പൊടിയന്റെ ആദ്യ സംവിധാന ചിത്രമാണിത്.

ALSO READ: ക്ലൈമാക്സിൽ ആവേശംമൂത്ത് കയ്യടിച്ചു, ഇപ്പൊ കയ്യിൽ തുന്നിക്കെട്ട് ഇടേണ്ടി വന്നു; മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ച് പെപ്പെ

ഛായാഗ്രഹണം: എൽദോ ഐസക്ക്, ചിത്രസംയോജനം: ലിജോ പോൾ, സംഗീതം: സുനിൽകുമാർ പി കെ, പ്രൊജക്ട് ഡിസൈൻ: ടിൻ്റു പ്രേം, കലാസംവിധാനം: വിജു വിജയൻ വി വി, മേക്കപ്പ്: ജിജോ ജേക്കബ്, വസ്ത്രാലങ്കാരം: ബ്യൂസി ബേബി ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: നിസീത് ചന്ദ്രഹാസൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, ഫിനാൻസ് കൺട്രോളർ: നിതിൻ സതീശൻ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി കെ, സ്റ്റിൽസ്: ജെസ്റ്റിൻ ജെയിംസ്, വിഎഫ്എക്സ്: പിക്ടോറിയൽ വിഎഫ്എക്സ്, ഐ സ്ക്വയർ മീഡിയ, കളറിസ്റ്റ്: രമേഷ് അയ്യർ, ഡിഐ എഡിറ്റർ: ഗോകുൽ ജി ഗോപി, ടുഡി ആനിമേഷൻ: സജ്ഞു ടോം, ടൈറ്റിൽ ഡിസൈൻ: സനൂപ് ഇ സി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, കോറിയോഗ്രഫി: യാസെർ അറഫാത്ത, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News