എസ്.വൈ.എസ് സംഘടിപ്പിക്കുന്ന മാനവ സഞ്ചാരം നവംബർ 24 ന് തൃശൂരിലെത്തും

SYS

സാമൂഹിക സൗഹൃദം ശക്തിപ്പെടുത്താനും മാനവിക വിചാരങ്ങളെ ഉണർത്തലും ലക്ഷ്യമിട്ട് എസ്.വൈ.എസ് സംഘടിപ്പിക്കുന്ന മാനവ സഞ്ചാരം നവംബർ 24 ന് തൃശൂരിലെത്തും. നവംബർ16 ന് കാസർകോട്ട് നിന്ന് ആരംഭിച്ച മാനവ സഞ്ചാരം എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരിയാണ് നയിക്കുന്നത്.

യാത്ര ഡിസംബർ 1ന് തിരുവനന്തപുരത്ത് സമാപിക്കും. സ്നേഹവും സാഹോദര്യവും കുറയുന്ന സമൂഹം ദുർബലമാകുകയും അത് അപകടകരമായ ചലനങ്ങൾക്ക് കാരണമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ സമൂഹത്തിൽ ഊഷ്മളമായ സൗഹൃദങ്ങൾ സ്ഥാപിക്കാനും വർഗീയ വിഭജന ആശയങ്ങൾക്കെതിരെ ജനകീയ പ്രതിരോധം ഒരുക്കാനും ലക്ഷ്യമിട്ടാണ് മാനവ സഞ്ചാരം നടത്തുന്നതെന്ന് ഭാരവാഹികൾ തൃശ്ശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ALSO READ; ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം

നവംബർ 24 ന് വൈകീട്ട് 5 മണിക്ക് ഇ.എം.എസ് സ്ക്വയറിൽ നടക്കുന്ന മാനവസംഗമം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ പി ബാലചന്ദ്രന്‍ എം എല്‍ എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ
സയ്യിദ് ഫസല്‍ തങ്ങള്‍ (കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്‍റ്)
എം എം ഇബ്രാഹിം (എസ് വൈ എസ് സംസ്ഥാന സെക്രട്ടറി) എന്നിവർ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News