സാമൂഹിക വിരുദ്ധരെ ബഹിഷ്‌ക്കരിക്കും: മാനവീയം വീഥി കൾച്ചറൽ അലയൻസ്

സാമൂഹിക വിരുദ്ധരെ ബഹിഷ്ക്കരിക്കുമെന്ന് മാനവീയം വീഥിയിലെ കൾച്ചറൽ അലയൻസ് പ്രസ്താവനയിലൂടെ പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ ഒറ്റപ്പെട്ട സംഘർഷത്തിൽ മാരകായുധങ്ങളുമായി എത്തിയ ഒരാളാണ് അക്രമം നടത്തിയത്. പരിക്കേറ്റയാൾ ചികിത്സയിലാണ്. അക്രമിയെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ജീവിതതിരക്കുകളുടെ കൊടിയ സമ്മർദ്ദങ്ങളെ അതിജീവിക്കാനും ഉല്ലസിക്കാനും എത്തിച്ചേരുന്ന മഹാഭൂരിപക്ഷമാണ് മാനവീയത്തിന്റെ മുഖം. ഒറ്റതിരിഞ്ഞ ഇത്തരം സാമൂഹിക വിരുദ്ധർ മാനവീയത്തെ തങ്ങളുടെ വിഹാര കേന്ദ്രമാക്കുന്നതിൽ മാനവീയം വീഥിയിലെ ആസ്വാദകരും കലാസാംസ്കാരിക പ്രവർത്തകരും സംഘാടകരും ശക്തിയായി പ്രതിഷേധിക്കുന്നു.

Also Read: വയനാട്ടില്‍ പതാക ഉപേക്ഷിച്ച് കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല: എം എം ഹസന്‍

മൂന്ന് കോടിയിലധികം രൂപ ചെലവഴിച്ചുകൊണ്ടാണ് കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കു വേണ്ടി മാത്രമായി മാനവീയം വീഥിയെഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റ് പുതുക്കി പണിതത്. മാനവികതയെന്ന ഉദാത്തമായ ലക്ഷ്യത്തിനുവേണ്ടി രൂപപ്പെടുത്തിയ മാനവീയം സാംസ്കാരിക ഇടനാഴിയെ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ നിന്നും വ്യതിരക്തമായി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനുള്ള ആസൂത്രിത ശ്രമങ്ങൾ എക്കാലവും ഉണ്ടായിട്ടുണ്ട്. നൈറ്റ് ലൈഫ് എന്നാൽ നൈറ്റ് ക്ലബ് ആണെന്ന തോന്നലിൽ മദ്യവും നിരോധിത മയക്കുമരുന്നുകളും ഉപയോഗിച്ച് അവിടെ എത്തിച്ചേരുന്നവർ വിരളമല്ല. അത്തരം അനൈതിക വാസനങ്ങൾ പ്രകടിപ്പിക്കുന്ന ന്യൂനപക്ഷം മാനവീയത്തിന്റെ സമാധാനാന്തരീക്ഷത്തിന് വിഘാതമാകുന്നതിനെ അതത് ഘട്ടങ്ങളിൽ നിയമസംവിധാനങ്ങളുടെ സഹായത്തോടെ കലാസാംസ്കാരിക സംഘാടകർ തന്നെ ചെറുത്തുതോൽപ്പിച്ചിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത !

നൈറ്റ് ലൈഫ് അടക്കമുള്ള സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക നയത്തെ അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങളാണ് ഇതിനുപിന്നിൽ. മാനവീയം വീഥിയെ സാമൂഹികവിരുദ്ധരിൽ നിന്നും സംരക്ഷിക്കാൻ, പൊതുഇടങ്ങളെ ശക്തിപ്പെടുത്താൻ, നൈറ്റ് ലൈഫ് അടക്കമുള്ള സാമൂഹിക ജീവിതത്തിന്റെ ഹാപ്പിനസ് ഇൻഡക്സുകളെ അർത്ഥപൂർണ്ണമാക്കാൻ മാനവീയം വീഥിയെ സ്നേഹിക്കുന്ന ഏവരുടേയും പിന്തുണയും സഹായവും അഭ്യര്ഥിക്കുന്നുവെന്നും കൾച്ചറൽ അലയൻസ് പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News