‘തമ്മിൽത്തല്ല്’ പണിയായി; മാനവീയത്തെ നൈറ്റ് ലൈഫിന് ഇനി നിയന്ത്രണം

സംസ്ഥാനത്തെ ആദ്യത്തെ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിയിൽ നിയന്ത്രണം കർശനമാക്കി കേരളാപൊലീസ്. രാത്രി ഏറെ വൈകിയും കലാപരിപാടികൾ നടക്കുന്നതിനിടയിൽ യുവാക്കൾ തമ്മിൽ നടന്ന കൂട്ടതല്ലാണ് പ്രശ്നമായത്. പുലർച്ചവരെ യുവാക്കളെയും കുടുംബങ്ങളെയും കൊണ്ട് നിറഞ്ഞിരുന്ന സ്ഥലത്ത് ഉണ്ടായ സംഘർഷത്തിന്റെ സാഹചര്യത്തിൽ നിയന്ത്രണം ആവശ്യപ്പെട്ടു മ്യൂസിയം പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. നിലവിലെ സാഹചര്യം മൂലം സുരക്ഷാ പ്രശ്നങ്ങളുണ്ടെ ന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

also read: 35 വയസ് തികഞ്ഞ ദിവസം 79ാം സെഞ്ച്വറി: പിറന്നാള്‍ ആഘോഷമാക്കി കിങ് കൊഹ്ലി

നിലവിൽ സമയപരിമിതികളൊന്നും തന്നെയില്ലാത്ത മാനവീയം വീഥിയിൽ ഇനി രാത്രി 12 ന് ശേഷം നിയന്ത്രണമുണ്ടാകണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കലാപരിപാടികൾ അവതരിപ്പിക്കുന്നവർക്ക് രജിസ്ട്രേഷൻ  നിർബന്ധമാക്കും. ഒരേ സമയം പല കലാപരിപാടികൾ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്. പൂന്തുറ സ്വദേശിയായ യുവാവിനെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് നിലത്തിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ആരും പരാതിയുമായി സമീപിച്ചിട്ടില്ലെങ്കിലും സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

also read: ‘തകർന്ന കുടുംബത്തിലെ കുട്ടികൾ പ്രതിസന്ധികൾ നേരിടില്ല’; കങ്കണക്ക് മറുപടിയുമായി ആമിർ ഖാന്റെ മകൾ ഇറ

നൈറ്റ് ലൈഫിന്റെ സാധ്യതകളെ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നിയന്ത്രണങ്ങളോടെയുള്ള ഇത്തരം പരിഷ്കരണങ്ങൾ നിലവിൽ വരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News