പെപ്പിന്റെ കുട്ടികള്‍ക്ക് ഇതെന്തുപറ്റി; തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങി സിറ്റി, കുതിച്ച് ലിവര്‍പൂള്‍

epl-manchester-city

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും തോറ്റ് മാഞ്ചസ്റ്റര്‍ സിറ്റി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രൈറ്റണ്‍ ആണ് സിറ്റിയെ തോല്‍പ്പിച്ചത്. തുടര്‍ച്ചയായ നാലാം പരാജയമാണ് സിറ്റിയുടെത്. കോച്ച് പെപ് ഗ്വാര്‍ഡിയോളയുടെ കരിയറില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു തുടര്‍ പരാജയമുണ്ടാകുന്നത്.

Read Also: തിരിച്ചടികളില്‍ നിന്ന് പറന്നുയര്‍ന്ന് റയല്‍; വിനീഷ്യസിന്റെ ഹാട്രിക്കില്‍ ഒസാസുനക്കെതിരെ ഗംഭീരജയം

കഴിഞ്ഞയാഴ്ച ബേണോമൗത്തിനോട് പരാജയപ്പെട്ടിരുന്നു. അതിന് മുമ്പ് ടോട്ടനത്തോട് പരാജയപ്പെട്ട് ലീഗ് കപ്പില്‍ നിന്ന് പുറത്താകുകയും ചാമ്പ്യന്‍സ് ലീഗില്‍ സ്‌പോര്‍ട്ടിങ് ലിസ്ബണിനോട് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തിരുന്നു.

അതിനിടെ, ആസ്റ്റണ്‍ വില്ലയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലീഗ് പോയിന്റ് പട്ടികയില്‍ ലിവര്‍പൂള്‍ ഒന്നാമതായി. മറ്റ് മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസിനെ ഫുള്‍ഹാമും ബോണെമൗത്തിനെ ബ്രെന്റ്‌ഫോര്‍ഡും സൗത്താംപ്ടണെ വോള്‍വ്‌സും പരാജയപ്പെടുത്തി. വെസ്റ്റ് ഹാം- എവര്‍ട്ടണ്‍ മത്സരം സമനിലയിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News